ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ച്ചു

ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച കാറിടിച്ച് രണ്ടുപേര്‍ മരിച്ചു; അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ച്ചു

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ മകന്‍ കെ.എം മാണി ജൂനിയര്‍ ഓടിച്ച വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. ജോസ് കെ. മാണിയുടെ മകന്‍ ഓടിച്ച ഇന്നോവ കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മണിമല സ്വദേശികളായ ജിന്‍സ് ജോണ്‍, ജിന്‍സിന്റെ സഹോദരന്‍ ജിസ് എന്നിവരാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ജോസ് കെ. മാണിയുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ആദ്യം കാര്‍ ഡ്രൈവറുടെ പേരു പോലും രേഖപ്പെടുത്താതെയാണ് പോലിസ് എഫ്.ഐ.ആര്‍ ഇട്ടത്. പിന്നീട് പ്രതിഷേധം ശക്തമായതോടെയാണ് ജോസ് കെ. മാണിയുടെ മകനെ പ്രതി ചേര്‍ത്തത്. അമ്മയ്ക്ക് മരുന്നു വാങ്ങാന്‍ ഇവര്‍ മെഡിക്കല്‍ ഷോപ്പിലേക്ക് പോയപ്പോഴായിരുന്നു അപകടം.

Share

Leave a Reply

Your email address will not be published. Required fields are marked *