ഇടത്, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു; കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം തള്ളി

ഇടത്, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു; കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം തള്ളി

കൊച്ചി: യു.ഡി.എഫ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാറിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. കോര്‍പ്പറേഷനിലെ ബി.ജെ.പി, ഇടത് അംഗങ്ങളുടെ അസാന്നിധ്യത്തില്‍ ക്വാറം തികയ്ക്കാനായില്ല. ഇതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു. യു.ഡി.എഫിന്റെ 28 അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന് എത്തിയിരുന്നു. അവിശ്വാസം പരിഗണിക്കാന്‍ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എല്‍.ഡി.എഫ്, ബി.ജെ.പി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നാല് യു.ഡി.എഫ് അംഗങ്ങളും എത്തിയില്ല.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മേയര്‍ അനില്‍കുമാറിനെതിരേ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 74 അംഗ കൗണ്‍സിലില്‍ മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച നടക്കണമെങ്കില്‍ പകുതി അംഗങ്ങള്‍ ഹാജരാകണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്‌മപുരത്തെ മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. 12 ദിവസമെടുത്താണ് തീ അണച്ചത്. 110 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുകയാണ് മാലിന്യപ്ലാന്റ്. തീപിടുത്തത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *