കതിരൂര്‍: ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് ബ്രിഗേഡ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തലശ്ശേരി, പിണറായി, പാനൂര്‍ ബ്ലോക്ക് കേന്ദ്രീകരിച്ച് നടന്ന പരിശീലന ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സല് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.എം അഖില്‍, കിരണ്‍ കരുണാകരന്, പി.വി.സച്ചിന്, പി.സനീഷ്, ആരതിസനീഷ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഫസ്റ്റ് എയ്ഡ്, ദുരന്തനിവാരണം എന്നീ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ഡോ.ഷമീല്‍ ഫസ്റ്റ് എയ്ഡ് ക്ലാസെടുത്തു.