വീട്ടമ്മമാര്‍ മാറ്റത്തിന്റെ ചാലക ശക്തിയാകണം: ഫാത്തിമ ഹുസൈന്‍

വീട്ടമ്മമാര്‍ മാറ്റത്തിന്റെ ചാലക ശക്തിയാകണം: ഫാത്തിമ ഹുസൈന്‍

കോഴിക്കോട്: കുടുംബിനികളായ വീട്ടമ്മമാര്‍ മാറ്റത്തിന്റെ ചാലക ശക്തിയായി മാറേണ്ടത് കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാനാവാത്ത അനിവാര്യതയാണെന്നും കുടുംബങ്ങളിലും സമൂഹങ്ങളിലും സ്‌നേഹവും ഐക്യവും നിലനിര്‍ത്തുന്നതില്‍ അമ്മമാരുടെ പങ്ക് ഏറെ വലുതാണെന്നും ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് ഡയരക്ടര്‍ ഫാത്തിമ ഹുസൈന്‍ പറഞ്ഞു. ശിഹാബ് തങ്ങള്‍ ഹരിത വേദി ചക്കുംകടവ് പയ്യാനക്കല്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹകൂട്ട് റംസാന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കലുഷിതമായ അന്തരീക്ഷത്തില്‍ നിന്ന് മാറി മനുഷ്യനന്മകളുടെ സന്ദേശവും പരസ്പര സാഹോദര്യവും വിശുദ്ധിയും നുകര്‍ന്ന് ജീവിതത്തിന്റെ കാതലായ മാറ്റങ്ങള്‍ തുടരാന്‍ റംസാന്‍ മാസത്തിന്റെ പവിത്രത മനുഷ്യനെ പ്രാപ്തനാക്കുമെന്ന് സി.ടി സക്കീര്‍ ഹുസൈന്‍ പാഞ്ഞു. ചെയര്‍മാന്‍ സി.ടി സക്കീര്‍ ഹുസൈന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.അബ്ദുള്‍ അസീസ്, കെ. അബ്ദുള്‍ നാസര്‍, കെ.വി നിയാസ്, കുഞ്ഞാലിക്കുട്ടി സംസാരിച്ചു. കണ്‍വീനര്‍ ശബനം പയ്യാനക്കല്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ഖദീജ ചക്കുംകടവ് നന്ദിയും പറഞ്ഞു. 250 കുടുംബങ്ങള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ചടങ്ങില്‍വച്ച് നടന്നു. 250 കുടുംബിനികള്‍ സംഗമത്തില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *