തലശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നാട യാത്രികന് ദാരുണാന്ത്യം

തലശ്ശേരിയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നാട യാത്രികന് ദാരുണാന്ത്യം

തലശ്ശേരി: പുതിയ ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നാട യാത്രികനായ വയോധികന് ദാരുണാന്ത്യം. തിരുവങ്ങാട് ഇല്ലത്ത് താഴ ദ്വാരകയില്‍ എം.ജി ജയരാജാ(63)ണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ജൂബിലി റോഡിലെ റോയല്‍ ഗാര്‍ഡ് സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനാണ് ജയരാജ്. തിരുവങ്ങാട്ടെ വീട്ടില്‍ നിന്നും പുതിയ ബസ് സ്റ്റാന്റ് വഴി സ്ഥാപനത്തിലേക്ക് നടന്നു പോകുന്നതിനിടെ ഇരിട്ടിയില്‍ നിന്നും യാത്രക്കാരുമായി എത്തിയ കഫീല്‍ ബസ് ഇടിച്ചാണ് അപകടം. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. പരേതരായ ഗോപാലന്‍ നായരുടേയും രുഗ്മിണി അമ്മയുടേയും മകനാണ്. സഹോദരങ്ങള്‍: ഹേമരാജ്, വേണു, സവിത, സ്വപ്‌ന.മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *