ലോകത്ത് തരംഗമായി ‘ചാറ്റ് ജി.പി.ടി’

ലോകത്ത് തരംഗമായി ‘ചാറ്റ് ജി.പി.ടി’

ടി.ഷാഹുല്‍ ഹമീദ്

സങ്കീര്‍ണമായ വൈജ്ഞാനിക നേട്ടങ്ങളും ഉയര്‍ന്ന തലത്തിലുള്ള പ്രചോദനവും സ്വയം അവബോധവും കൊണ്ട് അടയാളപ്പെടുത്തുന്ന മനുഷ്യന്റെ ഭൗതിക കഴിവാണ് ബുദ്ധി, ഇത് സ്വായത്തമാക്കുവാനും കീഴടക്കുവാനും ശാസ്ത്രം നിരന്തരം പരിശ്രമിച്ചു കൊണ്ടേയിരുന്നു, അവസാനം മനുഷ്യന്റെ ബുദ്ധിശക്തിക്ക് കിട പിടിക്കുന്ന രീതിയില്‍ പുതിയ കൃത്രിമ ബുദ്ധി സംവിധാനം ലോകത്ത് പിറന്നു വീണിരിക്കുന്നു. മനുഷ്യനിര്‍മിത ബുദ്ധി, മനുഷ്യന്റെ ബുദ്ധിയെ വെല്ലുന്ന രീതിയില്‍ വളര്‍ന്നുവന്നു എന്നതിന്റെ തെളിവാണ് പുതുതായി രംഗത്ത് വന്ന ചാറ്റ് ജി.പി.ടി എന്ന സംവിധാനം. കൃതിമ ബുദ്ധി കൊണ്ട് ഉണ്ടാക്കിയ ചാറ്റ് ബോട്ടുകള്‍ ലോകത്തെ തിന്നുകൊണ്ടിരിക്കുന്നു. സാങ്കേതിക വളര്‍ച്ച അവിശ്വസനീയമായ രീതിയില്‍ വളരുകയും, വളരെയേറെ ശക്തി സംഭരിച്ച് വച്ചിരിക്കുകയും ചെയ്യുന്ന കാലത്താണ് ലോകത്തിന് പുതു വെളിച്ചം വീശി മനുഷ്യന്റെ നിലവിലെ ജോലി സങ്കല്‍പങ്ങളെയെല്ലാം നിഷ്പ്രഭമാക്കി യന്ത്രങ്ങള്‍ മനുഷ്യബുദ്ധിക്ക് വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്നത്. മനുഷ്യന്റെ ജീവിതത്തെയും ജോലിയെയും മാറ്റിമറിക്കുവാന്‍ സര്‍വ്വതല വ്യാപിയായിട്ടുള്ള ശാസ്ത്ര മുന്നേറ്റമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

എന്താണ് ചാറ്റ് ജി.പി.ടി

മനുഷ്യര്‍ തമ്മില്‍ ഇന്റര്‍നെറ്റിലൂടെ സംസാരിക്കുന്നത് പോലെ, ഒരേസമയം ഒട്ടനേകം ഉപയോക്താകളോട് തന്നതാനെ സംസാരിക്കുവാന്‍ കഴിയുന്ന പ്രോഗ്രാമാണ് ചാറ്റ് ജി.പി.ടി. മനുഷ്യന്റെ ഭാഷകളെ മനസ്സിലാക്കാന്‍ കഴിയുന്ന കൃത്രിമ ബുദ്ധിയില്‍ അധിഷ്ഠിതമായ ചാട്ട് ബോട്ടുകളാണ് ചാറ്റ് ജി.പി.ടിയുടെ പ്രത്യേകത. ലോകത്തെ വിസ്മയിപ്പിച്ച വലിയ ഭാഷാ മാതൃകയാണ് ചാറ്റ് ജി.പി.ടി. സ്വാഭാവിക ഭാഷ ഇന്‍പുട്ടുകളോടുള്ള പ്രതികരണമായി മനുഷ്യനെപ്പോലെ എഴുത്ത് മനസ്സിലാക്കുവാനും പുറത്തുവിടാനുമുള്ള സംവിധാനം ചാറ്റ് ജി.പി.ടിയിലെ ചാറ്റ് ബോട്ടുകള്‍ക്ക് ഉണ്ട്. വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ സംവദിക്കുവാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനും ഉപയോക്താക്കളുമായി സംവദിക്കുവാനും സംഭാഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്ന തരത്തില്‍ വിത്യസ്ത മേഖലകളില്‍ ചാട്ട് ബോട്ടുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

ലേഖനങ്ങള്‍ , വെബ്‌സൈറ്റുകള്‍ ,പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി അറിവ് മേഖലയിലെ വിവരങ്ങള്‍ സ്വന്തമാക്കുകയും വിവിധ ഗ്രന്ഥങ്ങളിലെ വിവരശേഖരണത്തെ തുടര്‍ന്ന് മുന്‍വാക്കുകളെ അടിസ്ഥാനമാക്കി ഒരു ശ്രേണിയിലെ അടുത്ത വാക്ക് എന്തായിരിക്കും എന്ന് പ്രവചിക്കുവാന്‍ കഴിയുകയും ചെയ്യുന്ന ഒരു യന്ത്രമായി ജി.പി.ടി സാങ്കേതികവിദ്യയെ ലളിതമായി സംഗ്രഹിക്കാം. ഗ്രാമര്‍ തകരാറ് മനസ്സിലാക്കുവാനും , ഭാഷ മാറ്റം നടത്തുവാനും , വലിയ പ്രബന്ധങ്ങള്‍ തയ്യാറാക്കുവാനും , സംഗ്രഹിക്കുവാനും ,കോഡിങ്ങ് ചെയ്യുവാനും , മനുഷ്യനെപ്പോലെ ഒഴുക്കുള്ളതും വളരെ യോജിച്ചതുമായ പ്രതികരണങ്ങള്‍ നല്‍കുവാനും , വിഷയം നല്‍കിയാല്‍ കവിത-കഥ എഴുതുവാനും, മനുഷ്യന് സാധ്യമായ രീതിയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുവാനും , വിവിധ ശൈലികളില്‍ എഴുതുവാനും , ചോദ്യങ്ങള്‍ക്ക് മറ്റ് അനുബന്ധ വിവരങ്ങള്‍ നല്‍കിയാല്‍ തൃപ്തികരമല്ലെങ്കില്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കുവാനും അഭിപ്രായങ്ങള്‍ ,പ്രതികരണങ്ങള്‍ , ലേഖനങ്ങള്‍, എഴുത്ത് , ചോദ്യോത്തരങ്ങള്‍ , വാചക ഘടന , വൈകാരിക ഭാഷ കണ്ടെത്തല്‍ , പട്ടിക തയ്യാറാക്കല്‍ , വാചകങ്ങളുടെ തര്‍ജ്ജമ , സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പ് തയ്യാറാക്കല്‍ , ഔദ്യോഗിക വിവരങ്ങള്‍ നല്‍കല്‍ എന്നിവയ്ക്കായി ചാറ്റ് ജി.പി.ടിയെ നമുക്ക് ഉപയോഗിക്കാം.

ചാറ്റ് ജി.പി.ടി ലോകം കീഴടക്കുന്നു

സ്വിസ് ബാങ്കിന്റെ അഭിപ്രായത്തില്‍ ലോകത്ത് നിലവില്‍ വന്ന ആപ്പുകളില്‍ ഏറ്റവും വേഗതയോടെ ലോകത്തെ കീഴടക്കിയത് ചാറ്റ് ജി.പി.ടിയാണ്. 30-11-2022ന് തുടക്കമിട്ട ചാറ്റ് ജി.പി.ടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, ഗവേഷകരും യുവാക്കളും വിദ്യാര്‍ഥികളും ടെക്കുകളും കൂട്ടത്തോടെ ജി.പി.ടിയിലേക്ക് കുടിയേറിയതോടെ നിലവിലുള്ള ഭീമന്‍ സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ശനിദശ ബാധിച്ചിരിക്കുന്നു. അഞ്ചു ദിവസം കൊണ്ട് പത്ത് ലക്ഷം ഉപയോക്താക്കളെ സൃഷ്ടിച്ച ചാറ്റ് ജി.പി.ടി അമേരിക്കയിലെ സംരംഭക സ്ഥാപനമായ ഓപ്പണ്‍ എ.ഐ ആണ് വികസിപ്പിച്ചത്. 37 വയസ്സുള്ള സാം ആള്‍ട്ട്മാന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2015ല്‍ ആരംഭിക്കുമ്പോള്‍ ഇലോണ്‍ മാസ്‌ക് സഹസംരംഭകനായിരുന്നു. തുടര്‍ന്ന് ലോകത്ത് ഏറ്റവും വലിയ ഐ.ടി സ്ഥാപനങ്ങളില്‍ ഒന്നായ മൈക്രോസോഫ്റ്റ് 20 കോടി അമേരിക്കന്‍ ഡോളര്‍ സ്ഥാപനത്തില്‍ മുതല്‍മുടക്കി എന്നത് ഭാവിയിലെ ലോകത്തിന്റെ കടിഞ്ഞാണ്‍ കൃത്രിമ ബുദ്ധിയാകും എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.

കൂടാതെ മൈക്രോസോഫ്റ്റ് സെര്‍ച്ച് എന്‍ജിനായ ബിങ്കിനോട് ചാറ്റ് ജി.പി.ടിയെ സംയോജിപ്പിച്ചതും , മൈക്രോസോഫ്റ്റ് ഓഫീസ് ആപ്പില്‍ ഉടന്‍ തന്നെ ചാറ്റ് ജി.പി.ടിയെ ചേര്‍ക്കുമെന്ന് പറഞ്ഞതും ഭാവിയിലെ സാധ്യത മുന്‍കൂട്ടി കണ്ടു തന്നെയാണ്. മൊബൈല്‍ ഫോണ്‍ 10 കോടി മനുഷ്യരില്‍ എത്താന്‍ 16 വര്‍ഷം വേണ്ടിവന്നുവെങ്കില്‍ , ജിമെയിലിന് 10 കോടി ഉപയോക്താക്കളെ സൃഷ്ടിക്കുവാന്‍ അഞ്ചുവര്‍ഷം വേണ്ടിവന്നുവെങ്കില്‍, ട്വിറ്ററിന് 10 കോടി വരിക്കാരില്‍ എത്താന്‍ ആറുവര്‍ഷം വേണ്ടിവന്നുവെങ്കില്‍, ഫേസ്ബുക്കിന് 10 കോടി ഉപയോക്താക്കളെ ലഭിക്കുവാന്‍ നാലുവര്‍ഷം വേണ്ടിവന്നുവെങ്കില്‍ വെറും രണ്ടുമാസം കൊണ്ടാണ് 10 കോടി ഉപയോക്താക്കളെ ചാറ്റ് ജി.പി.ടി സൃഷ്ടിച്ചത്.

ലോകത്ത് വിവാദങ്ങള്‍ ഉണ്ടാക്കിയതും യുവാക്കളുടെ ഇടയില്‍ ഹരമായി മാറിയതുമായ ടിക്ക് ടോക്ക് 10 കോടി ഉപഭോക്താക്കളില്‍ എത്താന്‍ ഒമ്പത് മാസം എടുത്തുവെന്നത് കൂടി ചേര്‍ത്ത് വായിച്ചാല്‍ ചാറ്റ് ജി.പി.ടി ലോകത്ത് വിസ്മയമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യ ഭാഷ പെട്ടെന്ന് മനസ്സിലാക്കുവാനുള്ള ചാറ്റ് ജി.പി.ടി യുടെ കഴിവ് ലോകം നെഞ്ചിലേറ്റിയതോടെ അലാവുദ്ദീന്റെ അത്ഭുതവിളക്കായ ഗൂഗിളിന്റെ അപ്രമാദിത്യം അസ്തമിക്കാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലെ അറിവിന്റെ 97%വും ഡിജിറ്റലായി സൂക്ഷിച്ചകാലത്ത് മനുഷ്യര്‍ ഗൂഗിളില്‍ പോയി ഓരോ കാര്യവും പരിശോധിച്ച് സമയം കളയുന്നതിന് പകരം രവമ.േീുലിമശ .രീാ എന്ന വിലാസത്തില്‍ കയറി ഓപ്പണ്‍ എ.ഐ അക്കൗണ്ട് ആരംഭിച്ച് വിസ്മയ ലോകത്ത് പ്രവേശിച്ച് എന്തറിവും സമഗ്രതയോടെ നൊടിയിടക്കുള്ളില്‍ ലഭ്യമാക്കാനുള്ള പുതിയ സംവിധാനം ലോകത്ത് ഹരമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചാറ്റ് ജി.പി.ടി സംവിധാനം സൗജന്യമാണെങ്കിലും ഫെബ്രുവരി മാസം മുതല്‍ പണം കൊടുത്ത് ഉപയോഗിക്കുന്ന ചാറ്റ് ജി.പി.ടി പ്ലസ് പുറത്തുവന്നിട്ടുണ്ട് , 25000 വാക്കുകള്‍ ലഭ്യമാക്കുകയും സംസാരം തിരിച്ചറിയുന്ന സംവിധാനവും ചിത്രങ്ങളും സൃഷ്ടിക്കുന്ന ഉഅഘഘ .ഋ 2 സംവിധാനത്തോടെയാണ് പുറത്തുവന്നിട്ടുള്ളത്,

ഭാവി ചാര്‍ട്ട് ബോട്ടിന്റേത്

മനുഷ്യന്റെ ഭാഷ തിരിച്ചറിയുന്ന യന്ത്രസംവിധാനം കൃത്യത വര്‍ധിപ്പിക്കുകയും കാര്യക്ഷമത ഉണ്ടാക്കുന്നതിനാലും കാറ്റലോഗ് നിര്‍മാണത്തിനും റഫറന്‍സിന് വേണ്ടി ധാരാളം വിദ്യാര്‍ഥികള്‍ ചാറ്റ് ജി.പി. ടി ഉപയോഗിക്കുന്നതോടെ അത് നിരോധിക്കുന്ന ഘട്ടത്തിലെത്തി. കുട്ടികളുടെ സര്‍ഗാത്മകതയും ഗവേഷണ ത്വരയും നഷ്ടപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ച് ന്യൂയോര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ജി.പി.ടിക്ക് വിലക്കേര്‍പ്പെടുത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുകയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം പെട്ടെന്ന് മനസ്സിലാക്കുവാനും സേവനങ്ങളുടെ വ്യാപ്തി അസൂയാവഹമായ രീതിയില്‍ വര്‍ധിക്കുകയും ചെയ്തതോടെ നിലവിലുള്ള കച്ചവട രീതിയില്‍ ചാറ്റ് ജി.പി.ടി വലിയ പരിവര്‍ത്തനം ഉണ്ടാക്കി, ഇതോടെ വ്യക്തിപരമായ സുരക്ഷ ഒരു വലിയ ഭീഷണിയായി മാറുകയും ലോകരാജ്യങ്ങളായ റഷ്യ ,ചൈന , ഇറാന്‍ , ഉത്തരകൊറിയ എന്നി രാജ്യങ്ങള്‍ പൂര്‍ണമായും ചാറ്റ് ജി.പി.ടി നിരോധിക്കുകയും ചെയ്തു. കഴിഞ്ഞദിവസം ഇറ്റലി നിരോധിച്ചതോടെ യൂറോപ്പില്‍ ചാറ്റ് ജി.പി.ടി നിരോധിച്ച ആദ്യ രാജ്യമായി ഇറ്റലി മാറി.

അപകടകരമായതും ശക്തമായതുമായ കൃത്രിമ ബുദ്ധിയാണ് ചാറ്റ് ജി.പി.ടി എന്ന് ഇലോണ്‍ മാസ്‌ക് അഭിപ്രായപ്പെട്ടെങ്കിലും ലോകം അതൊന്നും ചെവി കൊടുക്കുന്നില്ല. മോശപ്പെട്ട ഉള്ളടക്കത്തോട് പ്രതികരിക്കുവാനുള്ള സാധ്യത 82% കുറവാണ് പുതിയ ചാറ്റ് ജി.പി.ടി സംവിധാനം.
നിര്‍ദേശങ്ങള്‍ അനുസരിച്ച് ഗെയിം ഉണ്ടാക്കി വരച്ചു കാണിക്കുന്ന ചാറ്റ് ജി.പി.ടി ലോകത്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നത് , കൂടാതെ ചാറ്റ് ബോട്ട് ഉപയോഗിക്കുന്ന ഭാഷ മാന്യവും മറ്റുള്ളവരുടെ മനസ്സിനെ മുറിവേല്‍പ്പിക്കാത്തതുമാണ്. വിപരീത അര്‍ഥത്തില്‍ ഇല്ലാത്തതും രൂപാന്തരം വരുത്തി വാചകങ്ങള്‍ എഴുതാത്തതും രൂക്ഷ പരിഹാസത്മകത ഇല്ലാത്തതുമായ ഭാഷ ആയതിനാല്‍ ഉന്നതമായ ഗുണനിലവാരമുള്ളതാണ് ചാറ്റ് ജി.പി.ടിയുടെ ഭാഷ.

പെന്‍സില്‍വാനിയയിലെ ബിസിനസ് സ്‌കൂളില്‍ എം.ബി.എ പരീക്ഷക്ക് ചാറ്റ് ബോട്ടുകള്‍ പങ്കെടുത്ത് ഉന്നതമായ വിജയം കൈവരിച്ചതും പട്ടിക്കുട്ടിയെ വെറ്ററിനറി ഡോക്ടറെ കാണിച്ച് അസുഖം ഭേദമാകാതിരുന്നപ്പോള്‍ ചാട്ട് ബോട്ടിനോട് അഭിപ്രായം തേടി മരുന്നുകഴിച്ച് പട്ടിക്കുട്ടി രക്ഷപ്പെട്ട സംഭവുമെല്ലാം ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നു. സാങ്കേതിക മുന്നേറ്റം ആപത്തുണ്ടാക്കുമെന്ന് ആശങ്ക ഉണ്ടെങ്കിലും ആളുകള്‍ ചാറ്റ് ജി.പി.ടിയിലേക്ക് ചേക്കേറുന്ന വേഗതക്ക് ഒരു കുറവും വന്നിട്ടില്ല. തെറ്റായ വിവരങ്ങളും വസ്തുതാ വിരുദ്ധമായ കാര്യങ്ങളും ചാറ്റ് ജി.പി.ടിയിലെ ഉത്തരങ്ങളില്‍ കടന്ന് വരാം. മുമ്പ് കമ്പ്യൂട്ടറില്‍ സൂക്ഷിച്ച വിവരങ്ങളാണ് മനുഷ്യര്‍ക്ക് നല്‍കുന്നത് , ഇതിനായി ഭാഷ മനസിലാക്കുന്നതിനായി എന്‍.എല്‍.പി (നാഷണല്‍ ലാംഗ്വേജ് പ്രോസസിംഗ് ) സംവിധാനമുണ്ട്.

മനുഷ്യ വികാരങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ മനസ്സിലാക്കുവാന്‍ ചാറ്റ് ബോട്ടുകളില്‍ കസ്റ്റമര്‍ സര്‍വീസ് ഏജന്റുമാര്‍ , വെര്‍ച്യുല്‍ അസിസ്റ്റന്റ് എന്നിവരുടെ സഹായത്തോടെ ഒറ്റ ക്ലിക്കില്‍ വൈവിധ്യവും വ്യത്യസ്ത കോണുകളിലുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് ജി.പി.ടി യിലൂടെ ലഭിക്കുന്നതാണ്. വിവിധങ്ങളായ കഠിന ജോലി നിഷ്പ്രയാസത്തില്‍ ചെയ്യാന്‍ കഴിയുന്നതാണ്. അതി സങ്കീര്‍ണമായ വിഷയങ്ങളില്‍ നിമിഷാര്‍ദ്ധത്തില്‍ ചാറ്റ് ജി.പി.ടിയിലൂടെ ഉത്തരം ലഭിക്കുന്നുവെങ്കിലും 2021 വരെയുള്ള വിവരങ്ങളെ കമ്പ്യൂട്ടറില്‍ ഉണ്ടാവുകയുള്ളൂ അതിനാല്‍ ഏറ്റവും പുതിയ വിവരങ്ങളില്‍ ചാറ്റ് ബോട്ടുകള്‍ നിരാശയാണ് സമ്മാനിക്കുന്നത്. അതും വരും നാളുകളില്‍ പരിഹരിക്കും എന്ന ഉടമകളുടെ വാദം ഹര്‍ഷപുളകിതമായാണ് ലോകം കേട്ടുനിന്നത്.

വ്യത്യസ്ത ഭാഷ സംസാരിക്കുന്നവര്‍ അവരുടെ ഭാഷാ പരിജ്ഞാനം വച്ച് മറ്റുള്ള ഭാഷകളിലെ വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ വലിയ രീതിയില്‍ ചാറ്റ് ജി.പി.ടി ഉപയോഗിക്കുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തിന്റെ അറിവുകള്‍ മനസ്സിലാക്കുവാനുള്ള ഭാഷ എന്ന വിലങ്ങു തടി ഇല്ലാതായി മാറി ലോകം കൈപിടിയില്‍ ഒതുങ്ങുകയും ചെയ്യുന്നു. ഒരു സഹായിയെ പോലെ ചാറ്റ് ജി.പി.ടി യെ നമുക്ക് ഉപയോഗിക്കാം. അപേക്ഷ എടുക്കുവാന്‍, നന്ദി കത്ത് തയ്യാറാക്കുവാന്‍, ആവശ്യത്തിന് ഐന്‍സ്റ്റീനായോ ഷേക്‌സ്പിയര്‍ പോലെ അനുകരിച്ച് അതേ ശൈലിയില്‍ മറുപടി ഉത്തരങ്ങള്‍ നല്‍കുവാന്‍ ചാറ്റ് ബോട്ടുകളെ ഉപയോഗപ്പെടുത്താവുന്നതാണ്.

തൊഴില്‍ വിപണിയിലെ മനുഷ്യാവശ്യങ്ങള്‍ക്ക് കാലഘട്ടത്തിന്റെ അനുയോജ്യമായ ഉത്തരമാണ് ചാറ്റ് ജി.പി.ടി. തൊഴില്‍ വിപണിയിലെ മനുഷ്യബുദ്ധിയുമായി പൊരുത്തപ്പെടാന്‍ കഴിയുന്ന സാങ്കേതിക മുന്നേറ്റമാണ് ചാറ്റ് ജി.പി.ടി യിലൂടെ ചാറ്റ് ബോട്ടുകള്‍ മുന്നോട്ടുവയ്ക്കുന്നത്. ചാറ്റ് ജി.പി.ടിക്ക് പകരം ഗൂഗിള്‍ , ഗൂഗിള്‍ ബാഡ് എന്ന സംവിധാനം പുറത്തിറക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഒരു ഡസനിലധികം നിര്‍മിതി ബുദ്ധി ഭാഷാ സംവിധാനങ്ങള്‍ പുറത്തുവന്നിട്ടുണ്ട് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ് ,ഓപ്പണ്‍ എ ഐ , മെറ്റ എന്നിവരൊക്കെ ഈ വലിയ കിടമത്സരത്തില്‍ മുഴുകിയതോടെ വൈവിധ്യമാര്‍ന്ന നിര്‍മിതി ബുദ്ധി ഭാഷാ സമ്പ്രദായങ്ങള്‍ മനുഷ്യ ജീവിതത്തെ കീഴ്‌പ്പെടുത്തുന്ന പ്രവണതയ്ക്ക് വേഗത വര്‍ധിപ്പിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ലോകത്ത് ഇന്ന് നിലവിലുള്ള തൊഴിലിന്റെ 40%വും അപ്രത്യക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തെ അഞ്ചില്‍ മൂന്നുപേരും നിര്‍മിത ബുദ്ധി സംവിധാനങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ടിട്ടുങ്കിലും ലോകത്തിന്റെ വരും നാളുകള്‍ നിര്‍മിത ബുദ്ധിയുടെ നീരാളി പിടിത്തത്തില്‍ കീഴ്‌പ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *