ആന്റണിയുടെ അറിവോടെയാണ് അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത്; അടുത്തത് സുധാകരനെന്ന് എം.വി ജയരാജന്‍

ആന്റണിയുടെ അറിവോടെയാണ് അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത്; അടുത്തത് സുധാകരനെന്ന് എം.വി ജയരാജന്‍

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയിലേക്ക് പോയത് പിതാവിന്റെ അറിവോടെയെന്ന് എം.വി ജയരാജന്‍. ബി.ജെ.പിയിലേക്ക് പോകുന്നവര്‍ക്ക് യാത്രായയപ്പ് നല്‍കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചെയ്യുന്നത്. ഇനി അടുത്തതായി ബി.ജെ.പിയിലേക്ക് പോകുന്നത് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ആയിരിക്കുമെന്നും എം.വി ജയരാജന്‍ പരിഹസിച്ചു. ആന്റണി ഇപ്പോള്‍ നടത്തുന്ന വേദനാജനകമായ പ്രതികരണം, കോണ്‍ഗ്രസിലെ അദ്ദേഹത്തിന്റെ മറ്റ് സഹപ്രവര്‍ത്തകര്‍ പോകുമ്പോള്‍ തോന്നിയില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.

എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ ഇന്ത്യന്‍ റെയില്‍വേക്കെതിരേയും എം.വി ജയരാന്‍ പ്രതികരിച്ചു. അപകടത്തില്‍ മരിച്ചവര്‍ക്കോ പരുക്കെറ്റവര്‍ക്കോ ഒരു സഹായവും നല്‍കുന്നില്ല. റെയില്‍വേ അടിയന്തരമായി പരുക്കേറ്റവരുടെ കുടുംബത്തെ സഹായിക്കണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്നും എം വി ജയരാജന്‍ പറഞ്ഞു. ഇക്കാര്യം ചൂണ്ടി കാട്ടി റെയില്‍വേക്ക് കത്ത് നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *