തെലങ്കാനയില്‍ തീര്‍ത്ഥാടന യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

തെലങ്കാനയില്‍ തീര്‍ത്ഥാടന യാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ നാഗര്‍കുര്‍ണൂലില്‍ തീര്‍ഥാടനയാത്രക്കിടെ വന്‍ അപകടം. തിക്കിലും തിരക്കിലും പെട്ട് രണ്ട് തീര്‍ഥാടകര്‍ മരിച്ചു. വര്‍ഷം തോറും നടക്കുന്ന സാലേശ്വരം ലിംഗമയ്യ ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനത്തിനിടെ ആണ് അപകടമുണ്ടായത്. ഗുഹാക്ഷേത്രമായ ലിംഗമയ്യ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിലേക്ക് ആളുകള്‍ വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

വനപട്‌ല സ്വദേശി ജി ചന്ദ്രയ്യ (50), വാനപര്‍തി സ്വദേശി അഭിഷേക് (32) എന്നിവരാണ് മരിച്ചത്. അഞ്ച് വയസ്സുകാരന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *