തലശ്ശേരി: ലൈസന്‍സ് പ്രകാരം അനുവദിച്ചതിലധികം പടക്കം സൂക്ഷിച്ച കടയുടമ മാലൂര്‍ തോലബ്രയിലെ തപസ്യയില്‍ കെ.പവിത്രനെ ന്യൂമാഹി പോലിസ് അറസ്റ്റ് ചെയ്തു. കോപ്പാലം മൂഴിക്കരയിലെ അയ്യാത്താന് ഫയര്‍ വര്‍ക്സില്‍ അനധികൃതമായി സൂക്ഷിച്ച 119 കിലോ പടക്കവും പോലിസ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധന യിലാണ് ഇയാള്‍ പിടിയിലാകുന്നത് .മാഹി പ്രിന്‍സിപ്പല്‍ എസ്.ഐ മഹേഷും സംഘവുമാണ് പരിശോധന നടത്തിയത്.