യു.ഡി.ഫ് തെരെഞ്ഞെടുപ്പ് കൺവെൻഷൻ

പെരുമണ്ണ : പഞ്ചായത്തിന്റെ ,സമഗ്രമായ വികസനത്തിനും പുരോഗതിക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിൽ എത്തിക്കണമെന്ന് യുഡിഎഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്നമംഗലം നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ പി മൊയ്തീൻ മാസ്റ്റർ പറഞ്ഞു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പി മൊയ്തീൻ മാസ്റ്റർ, വി.പി മുഹമ്മദ് , കെ.അബ്ദുറഹ്മാൻ എന്നിവർ രക്ഷാധികാരികളും എം.പി മജീദ് (ചെയർമാൻ ) എ.പി പീതാംബരൻ (കൺവീനർ ) എം.എ പ്രഭാകരൻ (ട്രഷറർ ) അടങ്ങുന്ന 101 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.

പെരുമണ്ണ ഗ്രാമപഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ പി.മൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
Share

Leave a Reply

Your email address will not be published. Required fields are marked *