കൊച്ചി: ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്. വിദഗ്ധസമിതിയുടെ ശുപാര്‍ശപരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം. സമയവും ക്രമീകരണങ്ങളുമെല്ലാം വനംവകുപ്പ് അധികൃതര്‍ക്ക് തീരുമാനിക്കാം. റവന്യൂ, പോലിസ്, അഗ്നിരക്ഷ വിഭാഗങ്ങള്‍ ഇതിനാവശ്യമായി സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ആനയെ മയക്കുവെടിവച്ച് മാറ്റണമെന്നും പിടികൂടുമ്പോള്‍ പടക്കം പൊട്ടിക്കലും സെല്‍ഫിയും സോഷ്യല്‍ മീഡിയാ ആഘോഷങ്ങളും വേണ്ടെന്നും കോടതി വ്യക്തമാക്കി. ആനയ്ക്ക് വേണ്ട ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് മൂന്നാറില്‍ നിന്നും പറമ്പിക്കുളത്തേക്ക് ആനയെ എത്തിക്കാനാകുമെന്നും വിദഗ്ധ സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു
ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തിരുമാനിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. എന്നാല്‍ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമാണ് വേണ്ടെതെന്ന നിലപാട് ഹൈക്കോടതിയെടുത്തത്.