ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു

ബിലാസ്പൂര്‍:  രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെതിരേ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ സ്റ്റേജ് തകര്‍ന്നുവീണു. ഛത്തീസ്ഗഢിലെ ബിലാസ്പൂര്‍ ജില്ലയില്‍ നടത്തിയ ടോര്‍ച്ച് റാലിക്കിടെയാണ് അപകടം. രണ്ട് എം. എല്‍. എ മാര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സ്റ്റേജ് തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കുമാരി സെല്‍ജയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ സ്റ്റേജും സദസും തിങ്ങിനിറഞ്ഞിരുന്നു. പ്രതിഷേധ പരിപാടി പുരോഗമിക്കേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ കയറിയതോടെയാണ് വേദി തകര്‍ന്നുവീണത്. പാര്‍ട്ടി പ്രസിഡന്റും എം. എല്‍.എമാരും ജില്ലാനേതാക്കളും ഉള്‍പ്പെടെയുള്ള വേദിയിലേക്കാണ് പ്രവര്‍ത്തകരും ഇടിച്ചുകയറിയത്. ഇതോടെ ഭാരം താങ്ങാനാവാതെ വേദി തകര്‍ന്നു വീഴുകയായിരുന്നു. രണ്ട് എം. എല്‍ എ മാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടേയും പരിക്ക് സാരമുള്ളതല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *