കോഴിക്കോട്: സംസ്ഥാനത്തെ കെട്ടിട നിര്‍മാണ മേഖല പൊതുവേ നിര്‍മാണ സാമഗ്രികളുടെ അന്യായമായ വിലക്കയറ്റംക്കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ജനങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി നല്‍കിക്കൊണ്ട് നിലവിലുള്ള നിര്‍മാണ അനുമതി ഫീസില്‍ നിന്നും പത്തിരട്ടി മുതല്‍ 20 ഇരട്ടി വരെയാക്കിയുള്ള വര്‍ധനവ് പുനഃപരിശോധിക്കമെന്ന് ലെന്‍സ്‌ഫെഡ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ പെര്‍മിറ്റ് ഫീസ് ഇവിടെ കുറവാണെന്ന കാരണത്താല്‍ അിമതമായ വര്‍ധനവ് ഒഴിവാക്കേണ്ടതാണ്. ഫിസ് നിരക്കില്‍ കാലോചിതമായ പരിഷ്‌കാരം ആവശ്യമാണെന്ന് കരുതി വര്‍ധനവ് ജനത്തെ കൊള്ളയടിക്കുന്നത് പോലെയാകരുത്. 876 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 1600 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള വീടുകളുടെ നിര്‍മാണ അനുമതി ഫീസ് 800 രൂപയുടെ സ്ഥാനത്ത് 5600 രൂപയും 1500 രൂപയ്ക്ക് പകരം 10500 രൂപയും ആക്കിയത് ഭീകരമാണ്. അതുപോലെ 3229 സ്‌ക്വയര്‍ ഫീറ്റ് 3000 രൂപയില്‍നിന്നും 36000 രൂപയാക്കിയതിന് ഒരു ന്യായീകരണവും കണ്ടെത്താന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കാന്‍ എന്നതിന്റെ പേരില്‍ ജനത്തെ അന്യായമായി കൊള്ളയടിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി ഇടപ്പെട്ട് അശാസ്ത്രീയമായ വര്‍ധനവ് പുനഃപരിശോധിക്കണം. റോയല്‍ട്ടി വര്‍ധനവിലൂടെ ഇന്നുമുതല്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിക്കും. പൊതുവേ നിര്‍മാണ മേഖലയെ പ്രതിസന്ധികളില്‍ നിന്നും സംരക്ഷിക്കുന്നതിന് പകരം വീണ്ടും ശ്വാസം മുട്ടിക്കുന്ന നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും ലെന്‍സ്‌ഫെഡ് ആവശ്യപ്പെട്ടു.