അഴിമതി സിബിഐയുടെ ശത്രു : അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം; പ്രധാനമന്ത്രി

അഴിമതി സിബിഐയുടെ ശത്രു : അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നീതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് സി. ബി.ഐ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സി. ബി. ഐ യുടെ വിശ്വാസ്യത കൂടുന്നുവെന്നും അഴിമതി കാട്ടുന്നത് ഏത് ഉന്നതനായാലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണ് സി.ബി.ഐ നല്‍കുന്നതെന്നും സി. ബി. ഐയുടെ ഡയമണ്ട് ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിയാണ് സിബിഐയുടെ ശത്രു. അഴിമതിക്കാരില്‍ ഒരാളെ പോലും വെറുതെ വിടില്ല. മുന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരുന്നു.എങ്ങിനെ അഴിമതി നടത്താമെന്നായിരുന്നു അവരുടെ ഗവേഷണം. യു.പി.എ കാലത്ത് 2G ലേലം അഴിമതിയുടെ മാര്‍ഗമായിരുന്നു.ഈ സര്‍ക്കാരിന്റെ കാലത്ത് 5 G ലേലം സുതാര്യതയുടെ ഉദാഹരണമായി.സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളായ പാവങ്ങളെപ്പോലും കൊള്ളയടിച്ചു.അഴിമതിക്കാര്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും മോദി പറഞ്ഞു

അഴിമതിക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.അന്വേഷണ ഏജന്‍സികളെ അപമാനിക്കലാണ് അഴിമതിക്കാരുടെ ഇപ്പോഴത്തെ വിനോദം.അഴിമതിക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും, രാഷ്ട്രീയശക്തിയും ഈ സര്‍ക്കാരിനുണ്ട്.അഴിമതിയിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണ് സര്‍ക്കാരിനെതിരെ ഇപ്പോള്‍ ചിലര്‍ നീങ്ങുന്നത്.

രണ്ടായിരത്തി പതിനാലിന് ശേഷം അഴിമതി ഇല്ലാതായി.സുതാര്യത സര്‍ക്കാരിന്റെ മുഖമുദ്രയായി. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാം.അവരെ തടയാന്‍ ആരും നോക്കേണ്ട.രാജ്യം അന്വേഷണ ഏജന്‍സികള്‍ക്കൊപ്പമെന്നും മോദി വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *