വിഷുത്തിരക്ക്; വാഹന ഗതാഗതം നിയന്ത്രിക്കാന്‍ മാഹി പോലിസ് ഇടപെടല്‍ ശക്തമാക്കണം

വിഷുത്തിരക്ക്; വാഹന ഗതാഗതം നിയന്ത്രിക്കാന്‍ മാഹി പോലിസ് ഇടപെടല്‍ ശക്തമാക്കണം

മാഹി: വിഷുക്കാലമായതോടെ ഗണ്യമായ വിലക്കുറവുകളുള്ള പടക്കങ്ങള്‍ക്കും വിദേശമദ്യത്തിനും ഇന്ധനത്തിനുമായി മാഹിയില്‍നിന്ന് മറ്റ് സ്ഥലങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ മയ്യഴിയിലെ പോലിസ് സംവിധാനം കാര്യക്ഷമമായി ഇടപെടണമെന്ന് ജനശബ്ദം പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെടുകയാണെന്നും, പന്തക്കല്‍, മൂലക്കടവ് പ്രദേശങ്ങളില്‍ ജനങ്ങള്‍ വീര്‍പ്പ് മുട്ടുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ഇ.കെ.റഫീഖ്, ടി.എം സുധാകരന്‍, ദാസന്‍ കാണി, ടി.എ ലതീപ്, ഷാജി പിണക്കാട്ട്, മഹേഷ് പന്തക്കല്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *