ട്യൂഷന്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ പിടിയില്‍

ട്യൂഷന്‍ അധ്യാപകന്‍ പോക്‌സോ കേസില്‍ പിടിയില്‍

മാഹി: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന്‍ പിടിയില്‍. മാഹി ഭാരതിയാര്‍ റോഡിലെ രാധാകൃഷ്ണ(62)നെയാണ് മാഹി സി.ഐ എ.ശേഖറിന്റെ നേതൃത്വത്തില്‍ എസ്.ഐ റീന മേരി ഡേവിഡും സംഘവും അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടുകൂടി ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ 14കാരിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥിനി രക്ഷിതാക്കളെ അറിയിക്കുകയും അവര്‍ പോലിസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് മാഹി പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുക്കുകയും പോക്‌സോ നിയമപ്രകാരം അധ്യാപകനെതിരേ കേസെടുക്കുകയുമായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *