മറുനാടൻ പാൽ നിരോധിക്കണം : ഐ.എൻ.ടി.യു.സി

കോഴിക്കോട് : സാധാരണ ക്ഷീര കർഷകരെയും സൊസൈറ്റികളെയും പ്രതിസന്ധികളിലാക്കുന്ന വിധത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ശുണമേന്മയില്ലാത്ത പാൽ ഇറക്കുമതി ചെയ്ത് ശുദ്ധമായ പശുവിൻ പാൽ എന്നും നാടൻ പശുവിൻ പാൽ എന്ന രീതിയിലും ഗ്രാമങ്ങളിലും നഗരങ്ങളിലും ലക്ഷക്കണക്കിന് ലിറ്റർ പാലാണ് ഇതര സംസ്ഥാന ലോബികൾ വിറ്റഴിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പാൽ പരിശോധിക്കാനോ മറ്റു നടപടി സ്വീകരിക്കാനോ സർക്കാർ തയ്യാറാകാത്തതുമുലം കേരളത്തിലെ ക്ഷീര കർഷകരും മിൽമയും തളർച്ച നേരിടുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാതെ സർക്കാർ നോക്കുകുത്തിയാവുകയാണെന്ന് കേരള ക്ഷീര കർഷക കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി. നേതൃത്വ കൺവെൻഷൻ ആരോപിച്ചു. ഇതര സംസ്ഥാന പാൽലോബിയെ സർക്കാർ നിയന്ത്രിക്കാത്ത പക്ഷം ഐ.എൻ.ടി.യു.സി. കേരളത്തിൽ ഇതരസംസ്ഥാന പാൽ വിറ്റഴിക്കുന്നതിനെതിരെ ശക്തമായ സമരം നടത്തുവാനും നേതൃത്വ കൺവെൻഷൻ തീരുമാനിച്ചു. ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് നിർത്തലാക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന് കൺവെൻഷൻ ആവശ്യെപ്പട്ടു. തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന ഐ.എൻ.ടി.യു.സി. പ്രതിനിധികളെ വിജയിപ്പിക്കുവാനും തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കെ. ഹരിദാസകുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. സുരേഷ് ബാബു മുണ്ടക്കൽ, കുര്യൻ ജോസഫ് കോട്ടയിൽ, രാധാകൃഷ്ണൻ പെരുമണ്ണ, അജിത്ത് പ്രസാദ് കുയ്യാലിൽ, പി. ഭാഗ്യേശ്വരി, പ്രകാശൻ അമ്പലക്കുളങ്ങര, പ്രകാശൻ ചാലിയകത്ത്. രാജേഷ് പെരിയനാട്, രവി മാസ്റ്റർ, അഡ്വ. ജയപ്രശാന്ത് ബാബു പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *