വാഷിംഗ്ടണ്‍: പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ മുന്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍ താരമായ സ്‌റ്റോമി ഡാനിയല്‍സിന് തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 1,30,000 ഡോളര്‍ നല്‍കിയെന്ന കേസിലാണ് നടപടി. സ്റ്റോമി ഡാനിയല്‍സും ട്രംപും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാനാണ് പണം നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി ആണ് കാണിച്ചിരുന്നത്. ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജൂറിയാണ് ട്രംപിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തിയത്. കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്യാനാണ് സാധ്യത. ഇതോടെ ക്രിമിനല്‍ കുറ്റം നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായി ട്രംപ് മാറി. കേസ് 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പറഞ്ഞു. കേസില്‍ താന്‍ നിരപരാധിയാണെന്നും തന്നെ വേട്ടയാടുകയാണെന്നും ട്രംപ് ആരോപിച്ചു. തന്റെ തിരഞ്ഞെടുപ്പ് സാധ്യതകള്‍ തകര്‍ക്കാനാണ് ശ്രമമെന്നും ട്രംപ് പ്രതികരിച്ചു. നിയമപരമായി നേരിടുമെന്ന് ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു.