സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി മൈജി

സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി മൈജി

കൊച്ചി: സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കി മൈജി. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്‌സ് & ഡിജിറ്റല്‍സ് അപ്ലയന്‍സസ് ചെയിനായ മൈജിയുടെ ചെയര്‍മാന്‍ എ.കെ ഷാജിയാണ് തന്റെ മൂന്ന് സഹപ്രവര്‍ത്തകര്‍ക്ക് കാര്‍ സമ്മാനിച്ചത്. സ്ഥാപനത്തിന്റെ തുടക്കം മുതല്‍ തന്നോടൊപ്പം ജോലി ചെയ്ത സഹപ്രവര്‍ത്തകന് ബെന്‍സ് കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഈ വര്‍ഷം മൂന്ന് പേര്‍ക്കാണ് കാര്‍ സമ്മാനമായി നല്‍കുന്നത്.

കഴിഞ്ഞ വര്‍ഷം മെഴ്‌സിഡസ് ബെന്‍സ് കാര്‍ സമ്മാനിച്ചത് 25 വര്‍ഷത്തോളം തനിക്കൊപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകനാണ്. അവരുടെയൊക്കെ കഠിനാദ്ധ്വാനത്തെയും ആത്മാര്‍ത്ഥതയെയും വിലമതിക്കുന്ന സ്ഥാപനമാണ് മൈജി എന്നുള്ള പ്രഖ്യാപനം കൂടിയായിരുന്നു ലക്ഷ്വറി കാര്‍ നല്‍കിയ ഇവന്റ്. എല്ലാ വര്‍ഷവും സഹപ്രവര്‍ത്തകര്‍ക്ക് സൗജന്യ വിദേശയാത്ര ട്രിപ്പുകളും മൈജി നല്‍കുന്നു. 16 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ മൈജിയുടെ തുടക്കം മുതലുണ്ടായിരുന്നവര്‍ക്കെല്ലാം ഗോള്‍ഡ് കോയിന്‍ നല്‍കിക്കൊണ്ടാണ് മൈജി ആഘോഷിച്ചത്. കൊവിഡ് പ്രതിസന്ധിയുടെ സമയത്തും മൈജി, സഹപ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ചിരുന്നു. മഹാമാരിയുടെ ഭീതിയിലായിരുന്ന സഹപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും ഭക്ഷണക്കിറ്റും മറ്റ് സാമ്പത്തികസഹായങ്ങളും മൈജി നല്‍കിയിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *