വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരത്തിന് കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പരസ്യം അരുത്:  ബാലാവകാശ കമ്മിഷന്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരത്തിന് കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് പരസ്യം അരുത്:  ബാലാവകാശ കമ്മിഷന്‍

തിരുവനന്തപുരം : സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമാണ് നിലനില്‍ക്കുന്നതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍. ഇത്തരം കനത്ത മത്സരബുദ്ധിയുളവാക്കുന്ന സാഹചര്യങ്ങള്‍ കുട്ടികളില്‍ കനത്ത മാനസിക സംഘര്‍ഷം സൃഷ്ടിക്കുന്നതായി കമ്മീഷന്‍ ചൂണ്ടിക്കാട്ടി. എല്‍. എസ്.എസ്, യു.എസ്. എസ് പോലുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന് സ്‌കൂളുകള്‍ തമ്മില്‍ മത്സരമാണെന്നും പരീക്ഷകള്‍ എഴുതുന്നതിനു വേണ്ടിി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിനു പോകേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. മത്സര റിസള്‍ട്ടുകളില്‍ കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സ്‌കൂളുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശന ബോര്‍ഡുകളും പരസ്യങ്ങളും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ട് ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചുള്ള പരസ്യ ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാലയങ്ങള്‍ക്ക് കൈമാറാന്‍ കമ്മീഷന്‍ അധികൃതരെ ചുമതലപ്പെടുത്തി. കുട്ടികളില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്ന പരീക്ഷകളില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ പറഞ്ഞു. അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പോരായ്മകളുണ്ടെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *