കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ചെയിനായി മാറിക്കൊണ്ടിരിക്കുന്ന ക്ലബ് ദോശ വ്യത്യസ്ത രുചികളുമായി കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ നിര്‍മ്മല, രമ്യ സന്തോഷ്, അബൂബക്കര്‍, നോര്‍ക്ക റൂട്ട്‌സ് സെന്‍ട്രല്‍ മാനേജര്‍ നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യയിലുടനീളം ആരംഭിക്കുന്ന 11,200 ഔട്ട്‌ലെറ്റുകളിലായി ആയിരത്തോളം ഔട്ട്‌ലെറ്റുകളും കേരളത്തിലാണ്. നാലായിരത്തോളം തൊഴിലവസരങ്ങളാണ് ഇതുവഴി കേരളത്തില്‍ ഒരുക്കുക.ചെറിയ മുതല്‍മുടക്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് ഒരുമിച്ച് തുടങ്ങാന്‍ കഴിയുന്ന നല്ല വരുമാനമാര്‍ഗമുള്ള ഒരു സംരംഭമാണ് ക്ലബ് ദോശ. 40രൂപ മുതല്‍ 90രൂപ വരെ മിതമായ നിരക്കില്‍ കഴിക്കാനുള്ള സംവിധാനം കൂടിയാണ് ക്ലബ് ദോശ ഒരുക്കുന്നത്.
വളരെ വൃത്തിയോട് കൂടി നല്‍കാന്‍ ഉതകുന്ന രീതിയില്‍ ആണ് ക്ലബ് ദോശ വിഭാവനം ചെയ്തിട്ടുള്ളത് 100 സ്‌ക്വയര്‍ഫീറ്റില്‍ സജ്ജീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്ലബ് ദോശ ഔട്ട്‌ലെറ്റിന്റെ നിര്‍മ്മാണം. ഒരു എക്‌സ്‌പേര്‍ട്ട് ഷെഫിന്റെ സഹായമില്ലാതെ തുടങ്ങാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.കോഴിക്കോട് ഹോട്ടല്‍ പാരാമൗണ്ട് ടവറില്‍ ക്ലബ് ദോശയെ സംബന്ധിച്ച് നടത്തിയ വാര്‍ത്താമ്മേളനത്തില്‍ അബ്ദുള്‍ മജീദ് (ഡയരക്ടര്‍, സിറ്റി പേള്‍ ഫുഡ്‌സ്), സുരേന്ദ്രന്‍ (ഡയരക്ടര്‍, സിറ്റി പേള്‍ ഫുഡ്‌സ്), റഹീം പി. (പ്രോജക്ട് കണ്‍സള്‍ട്ടന്റ്, ക്ലബ് ദോശ), ധനേഷ്(എ.ജി.എം ബിസിനസ് ഡെവലപ്‌മെന്റ്, ക്ലബ് ദോശ), ശ്രീഹരി (എ.ജി.എം. അഡ്മിന്‍ ഓപ്പറേഷന്‍സ്, ക്ലബ് ദോശ) എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നോമ്പുതുറ സല്‍ക്കാരവും നടന്നു. ഏറ്റവും കുറഞ്ഞ മുതല്‍മുടക്കില്‍ ക്ലബ് ദോശയുടെ ഫ്രാഞ്ചൈസികള്‍ക്കും അവസരമുള്ളതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 815703030