ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തുടരും; സ്‌പെഷ്യാലിറ്റി സൗകര്യം നിലനിര്‍ത്തും

ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തുടരും; സ്‌പെഷ്യാലിറ്റി സൗകര്യം നിലനിര്‍ത്തും

തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ ഞായറാഴ്ച പടര്‍ന്ന തീ പൂര്‍ണമായും അണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അഗ്‌നിശമന സേന ബ്രഹ്‌മപുരത്ത് തുടരുകയാണ്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി അഗ്‌നി രക്ഷാസേന അറിയിച്ചു. കഴിഞ്ഞ തവണ ഉറപ്പുനല്‍കിയ സുരക്ഷ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിക്കുകയും ചെയ്തു. ദിവസങ്ങളോളം നീണ്ടുനിന്ന തീയും പുകയും ശ്രമിച്ചിട്ട് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ സെക്ടര്‍ ഏഴില്‍ വീണ്ടും തീപിടുത്തമുണ്ടായത്.

അതേസമയം,ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തുടരാന്‍ തീരുമാനിച്ചു. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിര്‍ത്തും. ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്‌പെഷ്യാലിറ്റി സൗകര്യം നിലനിര്‍ത്തും. തീയണച്ച ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ പരിശോധന നടത്താനും തീരുമാനമായി.

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീ പൂര്‍ണമായി അണച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് തീരുമാനം. ഇനിയും തീപിടിത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്‌നിശമന സേന ബ്രഹ്‌മപുരത്ത് തുടരുന്നുണ്ട്. കഴിഞ്ഞ തവണ തീപിടിത്തം ഉണ്ടായ ഘട്ടത്തില്‍ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടിത്തത്തിനുണ്ടായ സാഹചര്യവും അഗ്‌നിശമന സേന അന്വേഷിക്കുന്നുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *