ടൈലേഴ്‌സ് അസോസിയേഷന്‍ പ്രതിഭാ സംഗമം നടത്തി

ടൈലേഴ്‌സ് അസോസിയേഷന്‍ പ്രതിഭാ സംഗമം നടത്തി

മാഹി: മാഹി മേഖലാ ടൈലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമവും ആദര ചടങ്ങും സംഘടിപ്പിച്ചു. മാഹി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. തുല്യതാ പരീക്ഷയില്‍ ബിരുദം നേടിയ തയ്യല്‍ തൊഴിലാളി എസ്.കെ സുരേന്ദ്രന് ചാലക്കര പുരുഷു ഉപഹാരം സമ്മാനിച്ചു. ഏയെസ് അശോകന്‍ അധ്യക്ഷത വഹിച്ചു. ഇ. കെ രാജീവന്‍ തലശ്ശേരി സംസാരിച്ചു. സി.വി അജിത സ്വാഗതവും സി.ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *