നിര്‍ത്തിയിട്ട ബൈക്കില്‍ പോലിസ് ജീപ്പ് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

നിര്‍ത്തിയിട്ട ബൈക്കില്‍ പോലിസ് ജീപ്പ് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റു

തലശ്ശേരി: നിര്‍ത്തിയിട്ട ബൈക്കില്‍ പോലിസ് ജീപ്പ് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരുക്കേറ്റു. അഞ്ചാംമൈല്‍ എരുവട്ടി പൂളബസാറിലെ കോറോത്തന്റവിട രവിയുടെ മകന്‍ രൂപേഷിനാണ്പരുക്കേറ്റത്. തലക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ സ്പീക്കറുടെ എസ്‌കോര്‍ട്ട് ജീപ്പില്‍ കൊടുവള്ളി സഹകരണാശുപത്രിയിലെത്തിച്ചു. ജീപ്പ് ഓടിച്ച ഡൈവര്‍ രജിലിനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന എസ്.ഐ കെ.സുരേഷിന് പ്രാഥമിക ചികിത്സ നല്‍കി. ഇന്നലെ വൈകിട്ട് നാലോടെ എരഞ്ഞോളി ചുങ്കത്താണ് അപകടം നടന്നത്. സ്പീക്കര്‍ക്ക് അകമ്പടി പോകുന്നതിനായി തലശ്ശേരിയില്‍ നിന്ന് വരികയായിരുന്നജീപ്പാണ് മറിഞ്ഞത്. ചോനാടത്തുള്ള ഒരു വീടിന്റെ നിര്‍മാണ ജോലി കഴിഞ്ഞ് സഹപ്രവര്‍ത്തകനോടൊപ്പം താമസസ്ഥലത്തേക്ക് പോകുന്നതിനിടയില്‍ ചുങ്കത്തെ ഒരു കടയില്‍ കയറി സാധനം വാങ്ങുന്നതിന് വേണ്ടി നിര്‍ത്തിയപ്പോഴാണ് രൂപേഷിന്റെ ബൈക്കിന് മുകളില്‍ ജീപ്പ മറിഞ്ഞത്. തതലശ്ശേരി എ.സി.പി അരുണ്‍, കെ.പവിത്രന്‍ ഐ.പി.എസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *