ടുണീഷ്യ: ടുണീഷ്യന്‍ മേഖലയായ മാഹ്ദിയ തീരത്തിന് സമീപത്ത് അഭയാര്‍ഥികളുമായി എത്തിയ ബോട്ട് മുങ്ങി 19 മരണം. ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടുണീഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വിശദമാക്കുന്നത്.ഞായറാഴ്ച ഉച്ച കഴിഞ്ഞ് അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് വീണ്ടും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇറ്റലിയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം തുടരുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി ഇറ്റലിയിലേക്ക് എത്താനുള്ള ശ്രമത്തിനിടയില്‍ മുങ്ങിപ്പോയത് നാല് ബോട്ടുകളാണ്. ഇതിലുണ്ടായിരുന്ന യാത്രക്കാരില്‍ 67 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഇതിനോടകം 80 ല്‍ അധികം ബോട്ടുകളെയാണ് കോസ്റ്റ് ഗാര്‍ഡ് തടഞ്ഞ് തിരികെ അയച്ചത്. 3000ത്തോളം ആളുകളാണ് ഈ ബോട്ടുകളിലുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.