തിരുവനന്തപുരം: ദേശീയ പത്രവാരാചരണത്തിന്റെയും കേരള മീഡിയ അക്കാദമിയുടെ പിജി ഡിപ്ലോമ കോഴ്സുകളിലേക്കുള്ള 2020-21 വർഷത്തെ പ്രവേശനോത്സവത്തിൻെയും ഉദ്ഘാടനം നവംബർ 16 തിങ്കളാഴ്ച രാവിലെ ന് മുഖ്യമന്ത്രി പിണറായി വിജയൻ .ഓൺലൈനിലൂടെയാണ് നിർവ്വഹിക്കും. സമ്മേളനം കാക്കനാട് മീഡിയ അക്കാദമി ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നവംബർ 16ന് രാവിലെ 11 മുതൽ ഓൺലൈനിലൂടെ നടക്കും. അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷനായിരിക്കും. ഡോ.എം.ലീലാവതി അനുഗ്രഹപ്രഭാഷണവും ഡോ.സെബാസ്റ്റ്യൻ പോൾ ദേശീയ പത്രദിനപ്രഭാഷണവും നടത്തും. കേരള പത്രപവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ് ആശംസയർപ്പിക്കും. കേരള മീഡിയ അക്കാദമി സ്വെകട്ടറി ചന്ദ്രഹാസൻ വടുതല സ്വാഗതം പറയും. ദേശീയ പത്രദിനത്തോട് അനുബന്ധിച്ച് നവംബർ 16 മുതൽ 22 വരെ വിവിധ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ച് നേരറിയാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് മാധ്യമ വിശ്വാസ്യത സംരക്ഷണ വാരം’ അക്കാദമി സംഘടിപ്പിക്കുകയാണ്. സമാപന സമ്മേളനം കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റുമായി ചേർന്ന് തിരുവനന്തപുരത്ത് നവംബർ 20ന് സംഘടിപ്പിക്കും. പ്രശസ്ത മാധ്യമ വിചക്ഷണൻ ശശികുമാർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.