റിലേറ്റിവിറ്റി സ്പേസ് ടെറാന്‍ 1 ഭ്രമണപഥത്തിലെത്തിയില്ല

റിലേറ്റിവിറ്റി സ്പേസ് ടെറാന്‍ 1 ഭ്രമണപഥത്തിലെത്തിയില്ല

ന്യൂയോര്‍ക്: ആദ്യ ത്രീഡി റോക്കറ്റ് റിലേറ്റിവിറ്റി സ്പേസിന്റെ ടെറാന്‍ 1 വിക്ഷേപണം പരാജയപ്പെട്ടു. ത്രീഡി പ്രിന്റ്് ചെയ്ത ഭാഗങ്ങള്‍ കൊണ്ടുള്ള ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചെങ്കിലും ഭ്രമണപഥത്തിലെത്താനാകാതെ റോക്കറ്റ് അത്‌ലാന്റിക് സമുദ്രത്തില്‍ തകര്‍ന്നുവീണു. 200 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥം ലക്ഷ്യമാക്കി ഫ്‌ലോറിഡയിലെ കേപ് കാര്‍ണിവല്‍ സ്‌പേസ് ഫോഴ്‌സ് സ്റ്റേഷനില്‍നിന്ന് കുതിച്ചുയര്‍ന്നെങ്കിലും വിക്ഷേപണ ശേഷമുള്ള രണ്ടാംഘട്ടം പരാജയമാകുകയായിരുന്നു.

ഭ്രമണപഥത്തിലെത്തുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഉദ്ദേശിച്ച മര്‍ദത്തിലെത്താന്‍ റോക്കറ്റിന് സാധിച്ചതിനാല്‍ വിക്ഷേപണം വിജയം തന്നെയെന്ന് കമ്പനി വിശദീകരിച്ചു. മെയിന്‍ എന്‍ജിന്‍ കട്ടോഫിലൂടെയും സ്റ്റേജ് സെപ്പറേഷനിലൂടെയും വിക്ഷേപണം കടന്നുപോയതായും ഫ്‌ലൈറ്റ് ഡേറ്റ വിലയിരുത്തിയ ശേഷം വരും ദിവസങ്ങളില്‍ മറ്റു വിവരങ്ങളറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നേരത്തെ രണ്ടുതവണ റോക്കറ്റ് വിക്ഷേപണം സാങ്കേതികത്തകരാര്‍ മൂലം അവസാന നിമിഷം മാറ്റിവെച്ചിരുന്നു. 110 അടി ഉയരമുള്ള റോക്കറ്റിന്റെ എന്‍ജിനുകള്‍ ഉള്‍പ്പെടെ 85 ശതമാനവും കാലിഫോര്‍ണിയയിലെ കമ്പനി ആസ്ഥാനത്തുള്ള കൂറ്റന്‍ ത്രീഡി പ്രിന്റര്‍ ഉപയോഗിച്ചാണ്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *