കുടുംബശ്രീ യൂണിറ്റുകൾ വഴി  എല്ലാ പഞ്ചായത്തിലും  ഭക്ഷണവിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും – മന്ത്രി ടി.പി രാമകൃഷ്ണൻ

കുടുംബശ്രീ യൂണിറ്റുകൾ വഴി എല്ലാ പഞ്ചായത്തിലും ഭക്ഷണവിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും – മന്ത്രി ടി.പി രാമകൃഷ്ണൻ

കോഴിക്കോട് : കുടുംബശ്രീ യൂണിറ്റുകൾ വഴി എല്ലാ പഞ്ചായത്തിലും ഭക്ഷണവിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് ജില്ലയെ പ്രളയമുക്തമാക്കാൻ ലക്ഷ്യമിടുന്ന ധനുഷ്സമൃദ്ധി യുടെ ഭാഗമായ പ്രാണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പനങ്ങാട് പഞ്ചായത്തിലെ തലങ്ങാട് ചീടിക്കുഴിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യധാന്യം സബ്സിഡി നിരക്കിൽ നൽകും. സ്ത്രീകൾ സന്നദ്ധരാണെങ്കിൽ അവർക്ക് രാത്രികാലങ്ങളിൽ ജോലിചെയ്യുന്നതിനുള്ള നിയമഭേദഗതി സർക്കാർ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തി നാടിന്റെ വികസനം വലിയ തോതിൽ പുരോഗമിക്കുകയാണ്. ഗ്രാമീണ റോഡുകൾ, കൃഷി, മറ്റു വികസന പ്രവർത്തനങ്ങളെല്ലാം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാക്കി മാറ്റി തൊഴിലാളികളുടെ വലിയ സേവനം ഈ രംഗത്ത് ലഭിക്കുന്നുണ്ട്. തൊഴിലുറപ്പ് കൂലിയും തൊഴിൽ ദിനങ്ങളുടെ എണ്ണവും വർധിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും
ക്കുക എന്നതാണ് മന്ത്രി പറഞ്ഞു.

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജലസേചനം, തദ്ദേശസ്വയം ഭരണം തുടങ്ങിയ വകുപ്പുകളെ ഏകോപിച്ചു കൊണ്ട് തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് ധനുഷ്‌സമൃദ്ധി. പുഴകളുൾപ്പെടെയുള്ള ജലസ്രോതസ്സുകളിലെ ചെളിയും മാലിന്യവും പൂർണമായും നീക്കം ചെയ്ത് വൃത്തിയാക്കിയ ശേഷം അവയുടെ തീരം സൗന്ദര്യവൽക്കരിച്ച് സംരക്ഷിക്കാനുള്ള ബൃഹദ് പരിപാടിയാണിത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ചടങ്ങിൽ സ്വാഗതം പറഞ്ഞു.
പുരുഷൻ കടലുണ്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ സാംബശിവ റാവു ജലപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ  ജെ.ബെന്നി പദ്ധതി വിശദീകരിച്ചു. മേജർ ഇറിഗേഷൻ എക്സി.എൻജിനീയർ  പ്രേമാനന്ദൻ സാങ്കേതിക വിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കമലാക്ഷി, കട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ബ്ലോക്ക് പഞ്ചായത്തംഗം കെ അഹമ്മദ് കോയ മാസ്റ്റർ, പനങ്ങാട് ഗ്രാമപഞ്ചായത്തംഗം പി.ആർ സുരേഷ്  തുടങ്ങിയവർ പങ്കെടുത്തു. പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *