പുതിയ മദ്യനയത്തില്‍ സംസ്ഥാനത്ത്‌ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ നീക്കം

പുതിയ മദ്യനയത്തില്‍ സംസ്ഥാനത്ത്‌ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ നീക്കം

ഷാപ്പ് ലേലം ഓണ്‍ലൈന്‍ വഴിയാക്കും

തിരുവനന്തപുരം: കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതല്‍ പേരെ ആകര്‍ഷിക്കാനുമായി കള്ള് ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനം. ഏപ്രില്‍ ഒന്നിന് നിലവില്‍ വരുന്ന പുതിയ മദ്യനയത്തില്‍ കള്ള് ഷാപ്പുകള്‍ക്കും ബാറുകളെ പോലെ ക്ലാസിഫിക്കേഷന്‍ നല്‍കാന്‍ തീരുമാനമുണ്ടാകും. കള്ള് ഷാപ്പുകളുടെ ലേലം ഓണ്‍ലൈന്‍ വഴിയാക്കും. നിലവില്‍ കളക്ടര്‍മാരുടെ സാധ്യത്തില്‍ നറുകിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാര്‍ക്ക് നല്‍കുന്നത്.

കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ടോഡി ബോര്‍ഡ് കഴിഞ്ഞ മദ്യനയത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങള്‍ രൂപീകരിക്കുന്നത് അന്തിമഘട്ടത്തിലാണ്. കള്ള് ഷാപ്പില്‍ വൃത്തിയുള്ള സാഹചര്യം ഒരുക്കണമെന്നാണ് എക്സൈസിന്റെ ശുപാര്‍ശ. പല ഷാപ്പുകളിലും വൃത്തിയുള്ള സാഹചര്യമില്ല. കള്ള് ഷാപ്പുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ വരുന്നതോടെ കള്ള് ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി വരും. ഒരു തെങ്ങില്‍ നിന്നും നിലവില്‍ രണ്ട് ലിറ്റര്‍ കള്ള് ചെത്താനാണ് അനുമതി. അളവ് കൂട്ടാന്‍ അനുമതി വേണമെന്ന ചെത്ത് തൊഴിലാളികളുടെ ആവശ്യം പഠിക്കാന്‍ സമിതിയെ വെക്കാനും നയത്തില്‍ തീരുമാനമുണ്ടാകും.

 

Share

Leave a Reply

Your email address will not be published. Required fields are marked *