കൊച്ചി: നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയിലുള്ള നടന് ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായം തേടിയതായാണ് വിവരങ്ങള്‍. അര്‍ബുദ ബാധിതനായിരുന്ന നടനെ ശാരീരിക അസ്വസ്ഥകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരം പിന്നീട് മരുന്നുകളോട് പ്രതികരിക്കുകയും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ നിന്ന് മുറിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ വീണ്ടും നില ഗുരുതരമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.