ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷന് സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷന് സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:  ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള ഖലിസ്ഥാന്‍ പ്രതിഷേധത്തിനു പിന്നാലെ ഇന്ത്യയിലെ യു.കെ ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. യു.കെ ഹൈക്കമ്മീഷന് മുന്നിലുള്ള സുരക്ഷാ ബാരിക്കേഡുകള്‍ നീക്കം ചെയ്തു.

ഡല്‍ഹി ചാണക്യപുരി ശാന്തിപഥിലെ യു.കെ.മിഷന് പുറത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ വസതിക്കു മുമ്പിലെ ബാരിക്കേഡുകളുമാണ് നീക്കം ചെയ്തത്. ഇവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.

ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ ഖലിസ്ഥാന്‍ പ്രതിഷേധത്തിലും അതിക്രമത്തിലും ഇന്ത്യ ബ്രിട്ടീഷ് അധികൃതര്‍ക്കു മുമ്പില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ ബാല്‍ക്കണിയില്‍ വലിഞ്ഞു കയറിയ പ്രതിഷേധക്കാര്‍ ദേശീയ പതാക താഴെയിറക്കാനുള്ള ശ്രമവും നടത്തിയിരുന്നു.

Share