കോഴിക്കോട്: കര്‍ഷകരുടെ മറപിടിച്ച് കേരളത്തിന്റെ മതേതര പാരമ്പര്യം തകര്‍ത്ത് സംഘ്പരിവാറിന് പണയപ്പെടുത്താനുള്ള ചില പണ്ഡിതന്മാരുടെ ദുഷ്ടലാക്കിനെ ഗൗരവതരമായി കാണണമെന്ന് കെ.എന്‍.എം. മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. സംഘ് പരിവാര്‍ ആലയത്തിലേക്ക് വിശ്വാസികളെ വഴിതെളിക്കുന്ന പണ്ഡിതന്മാരാരെ നിലക്ക് നിര്‍ത്താന്‍ സഭാനേതൃത്വം തയ്യാറാവണം.
കേരളത്തെ സാമുദായിക കലാപത്തിന്റെ ശവപ്പറമ്പാക്കി മാറ്റാതിരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മൗനം വെടിഞ്ഞ് വിദ്വേഷ പ്രചാരകര്‍ക്കെതിരേ ശക്തമായി രംഗത്ത് വരണമെന്നും കെ.എന്‍.എം മര്‍കസുദ്ദഅ്‌വ ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഇ.കെ. അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ്കുട്ടി മദനി, സി.മമ്മു കോട്ടക്കല്‍, പ്രൊഫ. ഷംസുദ്ധീന്‍ പാലക്കോട്, കെ.പി അബ്ദുറഹ്‌മാന്‍ സുല്ലമി, കെ.എം കുഞ്ഞമ്മദ് മദനി, പ്രൊഫ.കെ.പി സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, അബ്ദുല്‍ കരുമ്പുലാക്കല്‍, കെ.എല്‍.പി ഹാരിസ്, ഡോ.ഐ.പി അബ്ദുസ്സലാം, ഡോ. മുസ്തഫ സുല്ലമി, എം.ടി മനാഫ് മാസ്റ്റര്‍, കെ.എ സുബൈര്‍, സി.അബ്ദുലത്തീഫ് മാസ്റ്റര്‍, പി.അബ്ദുസലാം പുത്തൂര്‍, ബി.പി.എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, കെ. സഹല്‍ മുട്ടില്‍, ഡോ.അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ് പ്രസംഗിച്ചു.