ജാമിഅ മദീനതുന്നൂര്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

ജാമിഅ മദീനതുന്നൂര്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു

പൂനൂര്‍: ജാമിഅ മദീനതുന്നൂര്‍ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഫൗണ്ടേഷന്‍ ഇന്‍ ഹ്യൂമന്‍ സയന്‍സ്, ഫൗണ്ടേഷന്‍ ഇന്‍ പ്യുവര്‍ സയന്‍സ് കോഴ്‌സുകളിലേക്കും എഴാം ക്ലാസ് പൂര്‍ത്തിയായവര്‍ക്ക് ഫൗണ്ടേഷന്‍ ഇന്‍ പ്യുവര്‍ സയന്‍സിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. കേരള സര്‍ക്കാര്‍ പ്ലസ് വണ്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളോടൊപ്പം ഹാഫിളുകള്‍ക്ക് ദൗറ ചെയ്യാനുള്ള അവസരമുണ്ടായിരിക്കും. പൂര്‍ണമായും ഇംഗ്ലീഷ് മീഡിയം, അറബിക് മീഡിയങ്ങളിലായി പ്രത്യേക കാമ്പസുകളും കൊമേഴ്‌സില്‍ മാത്‌സ് സ്‌പെഷ്യലൈസേഷനും ലഭ്യമാണ്.

ഫൗണ്ടേഷന്‍ കോഴ്‌സിന് ശേഷം ബാച്‌ലര്‍ (ഹോണേഴ്‌സ്) ഇന്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ സ്റ്റഡീസ്, ബാച്‌ലര്‍ (ഹോണേഴ്‌സ്) ഇന്‍ ഇസ്ലാമിക് ഫൈനാന്‍സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ്, ബാച്‌ലര്‍ (ഹോണേഴ്‌സ്) ഇന്‍ ഖുര്‍ആനിക് സ്റ്റഡീസ്, ബാച്‌ലര്‍ (ഹോണേഴ്‌സ്) ഇന്‍ ഹിസ്റ്ററി ആന്റ് ഇസ്ലാമിക് സിവിലൈസേഷന്‍, ബാച്‌ലര്‍ ഇന്‍ മോഡേണ്‍ ലോ, ബാച്‌ലര്‍ ഓഫ് എജ്യൂക്കേഷന്‍ ആന്റ് റിവീല്‍ഡ് നോളജ് തുടങ്ങിയ വ്യത്യസ്ത കോഴ്‌സുകള്‍ അഭിരുചിയനുസരിച്ച് തിരഞ്ഞെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഇസ്ലാമിക് ശരീഅയില്‍ സ്‌പെഷ്യലൈസ് ചെയ്യാനുള്ള മദീനതുന്നൂര്‍ ഹിക്മ, ഹയര്‍ എജ്യു എന്‍ഡ്രന്‍സ്, മര്‍കസ് ഗാര്‍ഡന്‍ സിവില്‍ സര്‍വീസ് അക്കാദമി, CAT അക്കാദമി, റൈറ്റിങ് സെന്റെര്‍ തുടങ്ങിയവയില്‍ പ്രത്യേക കോച്ചിംഗുകളും ഉണ്ടായിരിക്കും.

ഫൗണ്ടേഷന്‍ ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷ മെയ് നാലിന് വിവിധ സെന്ററുകളിലും എട്ടാം ക്ലാസ് സയന്‍സ് അക്കാദമിയിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ എട്ടിന് മര്‍കസ് ഗാര്‍ഡനിലും നടക്കുമെന്ന് ഡയരക്ടറേറ്റ് ഓഫ് അഡ്മിഷന്‍ അറിയിച്ചു. കോഴ്‌സുകളുടെ വിശദ വിവരങ്ങള്‍ അറിയാനും ഉന്നത വിദ്യാഭ്യാസ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും മര്‍കസ് ഗാര്‍ഡനില്‍ അക്കാദമിക് ബ്രിഡ്ജ് കോഴ്‌സും വിവിധ കേന്ദ്രങ്ങളില്‍ വിന്‍-വിന്‍ ഓറിയന്റേഷന്‍ പ്രോഗ്രാമും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കാനും www.jamiamadeenathunnoor.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9633344436, 8907747201, 88911 08943, 8111860098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *