ബാല സൗഹൃദ കേരളം ലോഗോ പ്രകാശനം നാളെ

കോഴിക്കോട് : കുട്ടികളുടെ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിൽ സമൂഹത്തിന്റെ പങ്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നടപ്പാക്കുന്ന ബാല സൗഹൃദ കേരളം പ്രചാരണ പരിപാടി(CHASE)യുടെ ലോഗോ പ്രകാശനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വനിത – ശിശുവികസന സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിക്കും. ചേംബറിൽ നടക്കുന്ന ചടങ്ങിൽ പരിപാടിയുടെ ബ്രാൻഡ് അംബാസഡർ മാന്ത്രികൻ ഗോപിനാഥ് മുതുകാട്, കമ്മീഷൻ ചെയർമാൻ കെ.വി മനോജ്കുമാർ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *