നാദാപുരം: വേനല്‍ച്ചൂടില്‍ തളര്‍ന്നെത്തുന്ന മനുഷ്യര്‍ക്ക് ദാഹജലം നല്‍കാന്‍ ‘തണ്ണീര്‍പ്പന്തല്‍’ ഒരുക്കി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. വടകര-നാദാപുരം റോഡില്‍ സൊസൈറ്റിയുടെ ആസ്ഥാനത്തിന് മുന്‍പിലാണ് ഇഷ്ടാനുസരണം സംഭാരം, നാരങ്ങ വെള്ളം, തണ്ണീര്‍മത്തന്‍ വെള്ളം ഉള്‍പ്പെടെ കിട്ടുന്ന തണ്ണീര്‍പ്പന്തല്‍ ഒരുക്കിയത്. വേനല്‍ച്ചൂടു കുറയുന്നതുവരെ ദിവസവും പകല്‍ 11 മുതല്‍ വൈകീട്ട് മൂന്നുമണിവരെ ഇതു പ്രവര്‍ത്തിക്കും. ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്തുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം സഹകരണസ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന സഹകരണമന്ത്രി വി.എന്‍ വാസവന്റെ നിര്‍ദേശത്തിന്റെകൂടി പശ്ചാത്തലത്തിലാണിത്. ട്രാഫിക്ക് വാര്‍ഡന്‍ ഡ്യൂട്ടി ചെയ്യുന്ന ചോമ്പാല പോലിസ് സ്റ്റേഷനില്‍നിന്നുള്ള പവിത്രന് ദാഹജലം നല്‍കി സംഘത്തിന്റെ ജനറല്‍ മാനേജര്‍ (അഡ്മിന്‍) കെ. പി. ഷാബു തണ്ണീര്‍പ്പന്തല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) കെ. പ്രവീണ്‍ കുമാര്‍, പ്രൊജക്ട് മാനേജര്‍ ജോഷി കുമാര്‍, ലീഗല്‍ ഓഫിസര്‍ കെ. ഉണ്ണിക്കൃഷ്ണന്‍, സെക്യുരിറ്റി ഓഫിസര്‍ കെ. പ്രദീപ് കുമാര്‍, എച്ച്.ആര്‍ മാനേജര്‍ കെ. ഷീജിത്ത് ചന്ദ്രന്‍, ഒ.ബി അഭിലാഷ്, ലെയ്‌സണ്‍ ഓഫിസര്‍ കെ. അജിത്ത് കുമാര്‍, രമ്യ ഇല്ലത്ത്, നിഖില്‍ രാജ്, പ്രദീപന്‍ മുതിരയില്‍, കെ.പി ഷിജിന്‍, പോള്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.