‘ജലദിനാചരണം’ 22, 23ന്

‘ജലദിനാചരണം’ 22, 23ന്

കോഴിക്കോട്: ലോകജലദിനത്തിന്റെ ഭാഗമായി ജില്ലാജല ശുചിത്വമിഷനും ജല്‍ജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണ ഏജന്‍സികളും സംഘടിപ്പിക്കുന്ന സെമിനാറും ജില്ലാതല ക്വിസ് മത്സരവും 23ന് (വ്യാഴം) രാവിലെ ഒമ്പത് മണി മുതല്‍ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എ.അരുണ്‍കുമാര്‍ (മെമ്പര്‍ സെക്രട്ടറി, ജില്ലാ സുചിത്വ മിഷന്‍) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 23ന് രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ ജലദിന സന്ദേശം നല്‍കും. കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയരക്ടറും ജല്‍ജീവന്‍ മിഷന്‍ കേരള ഡയരക്ടറുമായ വെങ്കിടേശപതി.എസ് (ഐ.എ.എസ്) മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എ.എസ് മാധവികുട്ടി ഐ.എ.എസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ പി.ടി പ്രസാദ് എന്നിവര്‍ സന്നിഹിതരാകും. പി.വി ലാലച്ചന്‍ (ഡയരക്ടര്‍, (ഓപ്പറേഷന്‍സ്) കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍, ഏജന്‍സി), തുളസീധരന്‍ പിള്ള (ചെയര്‍മാന്‍, നിര്‍വഹണ സഹായ ഏജന്‍സി പ്ലാറ്റ്‌ഫോം) ആശംസകള്‍ നേരും. അഡ്വ.ജാനകി.പി (ചെയര്‍പേഴ്‌സണ്‍, നിര്‍വഹണ സഹായ ഏജന്‍സി പ്ലാറ്റ്‌ഫോം, കോഴിക്കോട്) നന്ദി പറയും. വാര്‍ത്താസമ്മേളനത്തില്‍ എ.അരുണ്‍കുമാര്‍, അഡ്വ.ജാനകി.പി, റോബിന്‍ മാത്യു, ടി.പി രാധാകൃഷ്ണന്‍, എം.ആര്‍ ജയശ്രീ, അതുല്യ.കെ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *