ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

ബോധവല്‍ക്കരണ സെമിനാര്‍ നടത്തി

തിരുവനന്തപുരം: ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലം കാര്‍ഷിക രംഗത്തുണ്ടാവുന്ന വ്യതിയാനങ്ങളെ കുറിച്ചും കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിംഗിന്റെ പ്രസക്തിയും പ്രകൃതി സൗഹൃദ കൃഷിയുടെ ആവശ്യകതയും സംബന്ധിച്ച് ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. വിവിധ കൃഷി പ്രവൃത്തികളിലും മറ്റ് ഉപാധികളിലുമായി പുറന്തള്ളുന്ന അതേ അളവില്‍ മണ്ണില്‍ കാര്‍ബണ്‍ ആഗിരണം ചെയ്യുമ്പോഴാണ് കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി എന്ന് പറയാവുന്നത്.
കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിയെ കുറിച്ചുള്ള അവബോധം കര്‍ഷകരിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായതിനാല്‍ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിംഗിനെ കുറിച്ച് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം പഞ്ചായത്ത് സി. ഡി. എസ്. ഹാളില്‍വച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്ത്കുമാര്‍ എ.ജി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബോധവല്‍ക്കരണ ക്ലാസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി വത്സലന്‍ ഉദ്ഘാടനം ചെയ്തു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്ര മേധാവി ഡോ. വനജ .ടി കാര്‍ബണ്‍ ന്യൂട്രല്‍ ഫാമിംഗിന്റെ പ്രസക്തിയും പ്രകൃതി സൗഹൃദ കൃഷിയുടെ ആവശ്യകതയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫിസര്‍ പ്രകാശന്‍ പരിപാടിക്ക് ആശംസകളേകി. കൃഷി ഓഫിസര്‍ രേഷ്മ കെ.പി സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസര്‍ ക്രിസ് ജോസഫ് നന്ദിയും അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *