മലബാറിന്റെ സമഗ്ര വികസനത്തിന് പുതിയ വിമാനത്താവളം അനിവാര്യം: എം.ഡി.സി

മലബാറിന്റെ സമഗ്ര വികസനത്തിന് പുതിയ വിമാനത്താവളം അനിവാര്യം: എം.ഡി.സി

കോഴിക്കോട്: വിനോദ സഞ്ചാര-തൊഴിലിട മേഖലകളില്‍ രൂപപ്പെടുന്ന മെച്ചപ്പെട്ട സാഹചര്യം പ്രയോജനപ്പെടുത്തിമലബാറിന്റെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ പുതിയ വിമാനത്താവളം അനിവാര്യമാണെന്ന് മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റേയും മലബാര്‍ ഡെവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത അടിയന്തിര യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ അനുയോജ്യമായ സ്ഥലലഭ്യതയുള്ള തിരുവമ്പാടിയില്‍ സിയാല്‍ മാതൃകയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കണം. 2016ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രാഥമിക അനുമതി നല്‍കിയ തിരുവമ്പാടിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കണം. ശബരി വിമാനത്താവളം മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കുകൂട്ടല്‍. അതേ മാതൃകയില്‍ തിരുവമ്പാടി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

എം.ഡി.സി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഷെവ.സി.ഇ ചാക്കുണ്ണി അധ്യക്ഷ വഹിച്ചു. എം.ഡി.സി യു.എ.ഇ. കണ്‍വീനര്‍ സി.എ.ബ്യൂട്ടി പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. എയര്‍ ഇന്ത്യ സര്‍വീസിന് പകരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുമ്പോള്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് യോഗത്തില്‍ വിശദീകരിച്ചു. തിരുവമ്പാടി വിമാനത്താവള ആവശ്യകതയും അനുകൂല ഘടകങ്ങളും മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. എന്‍.ചന്ദ്രന്‍ തിരുവമ്പാടി യോഗത്തില്‍ വിശദീകരിച്ചു. ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ പ്രതിനിധി സി. ചന്ദ്രന്‍ ദില്ലി, പി.എസ്. വിശ്വംഭരന്‍ തിരുവമ്പാടി, ടി.പി. വാസു, കൃഷ്ണന്‍ കക്കട്ടില്‍, ഗീവര്‍ഗീസ്‌പോള്‍, ജോസ്സി വി. ചുങ്കത്ത് സംസാരിച്ചു. മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ സെക്രട്ടറി പി.ഐ അജയന്‍ സ്വാഗതവും, സി. സി. മനോജ് നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *