കൊങ്ങപ്പാടം വിദ്യാഭ്യാസ പദ്ധതി മാതൃക; ‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശിപ്പിച്ചു

കൊങ്ങപ്പാടം വിദ്യാഭ്യാസ പദ്ധതി മാതൃക; ‘വി ഹേവ് എ ഡ്രീം’ പ്രദര്‍ശിപ്പിച്ചു

കോഴിക്കോട്: പാലക്കാട് ജില്ലയിലെ കൊങ്ങപ്പാടം ഗ്രാമ്രത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റം ദൃശ്യവല്‍ക്കരിച്ച സംഗീത ആല്‍ബം വി ഹേവ് എ ഡ്രീം പുറത്തിറങ്ങി. മാനാഞ്ചിറ ടവര്‍ ഓപ്പണ്‍ സ്‌ക്രീനില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടിയില്‍ നിന്നുള്ള മോഡലും നടിയുമായ അനുപ്രശോഭിനി പ്രകാശന കര്‍മം നിര്‍വ്വഹിച്ചു. റോട്ടറി ക്ലബ് മിഡ് ടൗണ്‍ പ്രസിഡന്റ് അദീപ് സലീം, സുനിത ജ്യോതി പ്രകാശ്, നിര്‍മാതാവ് സി.ഡി സംഗീത, കെ. ഗുരുവായൂരപ്പന്‍, രാജന്‍ അംബി, ആര്‍.ആതിര, സുമ കോട്ടൂര്‍, എം.സിനുദാസ് എന്നിവര്‍ സംസാരിച്ചു.

2013 ല്‍ ആരംഭിച്ച പഠന പ്രക്രിയയിലൂടെ 34 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലെത്തി പഠന വിഷയങ്ങളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പഠിപ്പിച്ച് വലിയ മുന്നേറ്റമാണ് സി.ഡി സജിത്ത് കുമാറും സംഘവും നടത്തിയത്. സംവിധാനം സി.ഡി സജിത്ത് കുമാറും ഗാനരചന ഗൗതം ഷാ -സജിത്ത് കുമാറും ക്യാമറ- എഡിറ്റിംഗ് ത്രീ ആര്‍ട്ട് ഫാക്ടറിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. എഫ് ആന്റ് സിയും ക്യാമ്പസ് ഓക്‌സും സംയുക്തമായി ഒരുക്കിയ ആല്‍ബത്തില്‍ അനുപ്രശോബിനി, ഗണേഷ് കുമാര്‍, കനവ് സ്‌കൂള്‍ വിദ്യാര്‍ഥികളും അട്ടപ്പടിയിലെ വിദ്യാര്‍ഥികളുമാണ് അഭിനയിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *