മലപ്പുറം: ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി നടത്തിയ ന്യൂനപക്ഷ ഡയരക്ടറേറ്റ് മാര്‍ച്ചിന് നേരെ പോലിസ് നടത്തിയ അതിക്രത്തിനെതിരേ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കോഡൂര്‍, വൈസ് പ്രസിഡന്റ് അജ്മല്‍ കാരക്കുന്ന്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ വാഹിദ് കോഡൂര്‍, യുസ്ര്‍ മഞ്ചേരി, റഹ്‌മത്ത് അലി, ഷാഫി കൂട്ടിലങ്ങാടി തുടങ്ങിയവര്‍ സംസരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഫാരിസ് ഒ.കെ. സംസ്ഥാന ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് റാഫിദ് കണിയാപുരം ഉള്‍പ്പെടെ 11 പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.