കൊടുങ്ങല്ലൂര്‍: വിധവകളായ മാതാക്കള്‍ക്കും അവരുടെ കുട്ടികള്‍ക്കും താങ്ങായി ‘ദി ലൈറ്റി’ന്റെ രക്ഷാധികാരി സഫറലി ഇസ്മായിലിന്റേയും, ഷക്കീല സഫറലിയുടേയും സ്വത്തില്‍ നിന്ന് 30 സെന്റ് സ്ഥലവും സ്വയം തൊഴില്‍ പദ്ധതിയും പ്രഖ്യാപിച്ചത് മനുഷ്യത്വത്തിന്റെ യഥാര്‍ത്ഥ മുഖമാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ കരീം പന്നിത്തടം പറഞ്ഞു. ‘ദി ലൈറ്റ്’ കൊടുങ്ങലൂരില്‍ നടത്തിയ വാര്‍ഷിക കുടുംബ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.