ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ആദ്യ വിദേശ നിക്ഷേപമായി ഷോപ്പിങ് മാള്‍ വരുന്നു. 250 കോടി രൂപ മുതല്‍മുടക്കില്‍ ബുര്‍ജ് ഖലീഫയുടെ നിര്‍മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് ഷോപ്പിങ് മാളിന്റെ നിര്‍മാണച്ചുമതല. ജമ്മു-കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കെട്ടിടത്തിന് തറക്കല്ലിട്ടു.
കശ്മീരില്‍ വികസനം കൊണ്ടുവരിക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് സിന്‍ഹ അഭിപ്രായപ്പെട്ടു. ഷോപ്പിങ് മാള്‍ കശ്മീരില്‍ പുതിയ വികസന സാധ്യതകള്‍ കൊണ്ടുവരുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 500 ലധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും.
ജമ്മുവില്‍ ഐ. ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്ന് ശ്രീനഗറില്‍ ഇന്ത്യ-യു.എ.ഇ സംരംഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പറഞ്ഞു.