ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും അപകീര്‍ത്തിപ്പെടുത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കരാറെടുത്തിരിക്കുകയാണെന്ന് എ.എന്‍. ഐ ക്ക നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മോദിയുടെ അതേ പാതയിലാണ് മമതയുടേയും സംസാരം. പ്രധാനമന്ത്രിയും ദീദിയും കോണ്‍ഗ്രസിനേയും രാഹുലിനേയും അപകീര്‍ത്തിപ്പെടുത്താന്‍ കരാറെടുത്തിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ഇഡിയുടേയും സിബിഐയുടേയും പരിശോധനയില്‍ നിന്ന് മമതക്ക് രക്ഷപ്പെടണം. അതിനാണ് അവര്‍ നിരന്തരം കോണ്‍ഗ്രസിനേയും രാഹുലിനേയും ആക്രമിക്കുന്നത്. ഇത് മോദിക്ക് സന്തോഷം നല്‍കുകയും ചെയ്യുമെന്നും അധിര്‍രഞ്ജന്‍ ചൗധരി പറഞ്ഞു.പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരാനിരിക്കെ തൃണമൂലിന്റെ രണ്ടായിരത്തോളം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു.
മോദിയെ മറ്റു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ചോദ്യം ചെയ്യാതിരിക്കാനാണ് രാഹുലിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പാര്‍ലമെന്റിലുള്‍പ്പെടെ രാഹുലിന്റെ പേര് പറഞ്ഞ് നിരന്തരം പ്രശ്‌നമുണ്ടാക്കുന്നതേന്നും മമത പറഞ്ഞിരുന്നു.