‘ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല; പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ’; പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു

‘ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല; പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥ’; പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം, സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: നിയമസഭയില്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കുന്നില്ല. ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരേ കള്ളക്കേസെടുത്തു. ചര്‍ച്ചയ്ക്കുള്ള ഒരു ശ്രമവും ഉണ്ടാകുന്നില്ല, സഹകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉള്ളത്.രാഹുലിന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ സമീപനമാണ് സര്‍ക്കാരിനെന്നും വി.ഡി സതീശന്‍ പറഞ്ഞു.
നിയമസഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ ഉന്നയിച്ചു. സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിമര്‍ശിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു.

സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കര്‍ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു സഭ. പാര്‍ലിമെന്ററി കാര്യ മന്ത്രി കെ .രാധാകൃഷ്ണനും സതീശനുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍, ഉന്നയിച്ച കാര്യങ്ങളില്‍ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. പ്ലകാര്‍ഡുമായിട്ടാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *