ചൈന കൊവിഡ് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടണം: ഡബ്ല്യു.എച്ച്.ഒ

ചൈന കൊവിഡ് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടണം: ഡബ്ല്യു.എച്ച്.ഒ

വിയന്ന: കൊവിഡിന് കാരണമെന്ന് കരുതുന്ന വുഹാന്‍ മാര്‍ക്കറ്റിലെ സാംപിളുകള്‍ ചൈന പിന്‍വലിച്ചതിനെതിരേ ലോകാരോഗ്യ സംഘടന. കൊവിഡ് ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ ചൈന സുതാര്യത കാണിക്കണമെന്ന് ലോകാരോഗ്യ സംഘടന ചൈനയോട് ആവശ്യപ്പെട്ടു.

2019 നവംബറിലാണ് ചൈനയില്‍ നിന്ന് കൊവിഡ് ലോകത്തിന്റെ മറ്റിടങ്ങളിലേക്ക് പടര്‍ന്നുപിടിച്ചത്. വുഹാനിലെ മാര്‍ക്കറ്റാണ് കൊവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം എന്നാണ് കരുതുന്നത്.

കൊവിഡ് പഠനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് എത്രയും പെട്ടെന്ന് കൈമാറാന്‍ ചൈന തയാറാകണമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പങ്കുവയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share

Leave a Reply

Your email address will not be published. Required fields are marked *