‘മാഹി പുഴയോര നടപ്പാതയുടെ ശോചനിയാവസ്ഥ പരിഹരിക്കണം’

‘മാഹി പുഴയോര നടപ്പാതയുടെ ശോചനിയാവസ്ഥ പരിഹരിക്കണം’

മാഹി: പുഴയോര നടപ്പാതയുടെ ശോചനിയാവസ്ഥ പരിഹരിക്കാന്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണയ്ക്ക് പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ.വത്സരാജിന്റെ തുറന്ന കത്ത്. പുഴയോര നടപ്പാതയില്‍ ദിനം പ്രതി ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് എത്തിച്ചേരുന്നത്. മാഹിക്ക് ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിതന്ന നടപ്പാതയില്‍ നിലവില്‍ കാണുന്ന ദുരവസ്ഥയ്ക്ക് മയ്യഴി ഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. നടപ്പാതയുടെ കിഴക്കുവശത്തുള്ള കല്‍ ഭിത്തികള്‍ ഇടിഞ്ഞു വീഴാന്‍ പാകത്തില്‍ ചാഞ്ഞു കിടക്കുകയാണ്.

അറ്റകുറ്റപണികള്‍ നടത്തി മതില്‍ ബലപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കണം. ഒരുപാട് പേര്‍ എത്തിച്ചേരുന്ന നടപ്പാതയില്‍ ആകെയുള്ളത് ഒരു പൊതു ടോയ്ലറ്റാണ്. ഇത് അറ്റകുറ്റപ്പണികള്‍ നടത്തുവാനും കൂടുതല്‍ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കുവാനും നടപടി വേണം. പ്രവര്‍ത്തിക്കാത്ത വിളക്കുകള്‍ മാറ്റണം. നടപ്പാതയില്‍ മണ്ണൊലിച്ചു പോകുന്നത് ഒഴിവാക്കുകയും ചെടികള്‍ നനയ്ക്കുന്നതിന് വേണ്ട നടപടിയും അത്യാവശ്യമാണ്. സാമ്പത്തിക ബാധ്യതയുടെ പേരില്‍ ഒഴിഞ്ഞു മാറാതെ മയ്യഴിയുടെ സ്വപ്‌ന പദ്ധതിയായി നാടിനു സമര്‍പ്പിച്ച മയ്യഴിയുടെ അടയാളമായ നടപ്പാതയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *