നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഇസ്ലാമോഫോബിയക്ക് എതിരെ നിലകൊള്ളുക: എസ്.ഐ.ഒ

നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഇസ്ലാമോഫോബിയക്ക് എതിരെ നിലകൊള്ളുക: എസ്.ഐ.ഒ

കോഴിക്കോട്: മുസ്ലിംകള്‍ക്കും മുസ്ലിം ചിഹ്നങ്ങള്‍ക്കും മുസ്‌ലിം കര്‍തൃത്വ രാഷ്ട്രീയത്തിനും എതിരേ നടക്കുന്ന വംശീയമായ പൈശാചികവല്‍ക്കരണത്തെ ജനകീയമായി ചെറുത്ത് തോല്‍പ്പിക്കണമെന്നും നീതിയില്‍ വിശ്വസിക്കുന്ന മുഴുവന്‍ ജനങ്ങളും ഇസ്ലാമോഫോബിയക്കെതിരെ അണിനിരക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപെട്ടു.

ഐക്യരാഷ്ട്രസഭ മാര്‍ച്ച് 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മത നേതൃത്വങ്ങള്‍ക്ക് എസ്.ഐ.ഒ കേരള കമ്മിറ്റി പുറത്തിറക്കിയ ‘എന്താണ് ഇസ്ലാമോഫോബിയ? കൈപുസ്തകം’ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എം.എല്‍.എമാരായ ടി. സിദ്ധീഖ്, കെ.പി.എ മജീദ്, മാത്യു കുഴല്‍നാടന്‍, വ്യാജകേസില്‍ ജയിലിലടക്കപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, പ്രമുഖ സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ.സച്ചിദാനന്ദന്‍, സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍, മീഡിയാവണ്‍ ഡല്‍ഹി ചീഫ് ധനസമൂദ്, പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു തുടങ്ങി നിരവധി പ്രമുഖര്‍ക്ക് ഇസ്ലാമോഫോബിയ കൈപുസ്തകം കൈമാറുകയും സംവദിക്കുകയും ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. റഹ്‌മാന്‍ ഇരിക്കൂര്‍, സെക്രട്ടറി സഹല്‍ ബാസ്, വിവിധ ജില്ലാ നേതാക്കള്‍ എന്നിവര്‍ വിവിധ ഇടങ്ങളില്‍ പുസ്തകം കൈമാറുന്നതിന് നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *