നെല്ലിയാടി ടൂറിസം പദ്ധതിയോദ്ഘാടനം 19ന്

നെല്ലിയാടി ടൂറിസം പദ്ധതിയോദ്ഘാടനം 19ന്

കോഴിക്കോട്: ലെയ്ഷര്‍ ടൂറിസത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിയാടി ടൂറിസം പദ്ധതിയോദ്ഘാടനം 19ന് രാവിലെ ഒമ്പത് മണിക്ക് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹാര്‍ദവ് കെ.ടി പദ്ധതി പരിചയപ്പെടുത്തും. ടി.പി രാമകൃഷ്ണൻ എം.എൽ എ വിശിഷ്ടാതിഥിയാകും. ഷിക്കാര ബോട്ട് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് നിര്‍വഹിക്കും. വെബ്‌സൈറ്റ് ഉദ്ഘാടനം വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യനും സ്പീഡ് ബോട്ട് ഉദ്ഘാടനം മുന്‍ എം.എല്‍.എയും നെല്ലിയാടി ടൂറിസം ക്ലബ് പ്രസിഡന്റുമായ കെ. ദാസനും നിര്‍വഹിക്കും. പെഡല്‍ ബോട്ട് ഉദ്ഘാടനം രമേശന്‍ മാസ്റ്റര്‍ വലിയാട്ടിലും കയാക്കിംഗ് ഉദ്ഘാടനം നാരായണന്‍ ടി.കെയും നിര്‍വഹിക്കും. ഇ.കെ അജിത്ത്, പ്രജില, ശ്രീകുമാര്‍ സി.കെ, കെ.ടി രാജന്‍, നിര്‍മല കെ.കെ, കെ.കെ വൈശാഖ്, വി.പി ഇബ്രാഹിംകുട്ടി, സരത്‌നവല്ലി ടീച്ചര്‍, എ.ഡി ദയാനന്ദന്‍, സജീഷ് പി.പി, എന്നിവര്‍ ആശംസകള്‍ നേരും. കെ.ടി രഘുനാഥന്‍ കിഴക്കെ തയ്യില്‍ സ്വാഗതവും സൗമിനി പി.എം നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ കെ.ടി രഘുനാഥന്‍, ഡോ.അമര്‍ജിത് കെ.ടി, അഡ്വ.കെ സത്യന്‍, നിപിന്‍ ചന്ദ്രന്‍, ദയാനന്ദന്‍, സജീഷ് പി.പി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *