ഉത്തര കേരളത്തിന്റെ ചിത്രശില്‍പ കലകളിലെ നാട്ടറിവുകള്‍ സംരക്ഷിക്കപ്പെടേണ്ടത്: കെ.കെ മാരാര്‍

ഉത്തര കേരളത്തിന്റെ ചിത്രശില്‍പ കലകളിലെ നാട്ടറിവുകള്‍ സംരക്ഷിക്കപ്പെടേണ്ടത്: കെ.കെ മാരാര്‍

കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചിത്രശില്‍പ കലകളിലെ നാട്ടറിവുകള്‍ നമ്മുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്നതാണെന്നും അവ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രശസ്ത ചിത്രകാരനും കലാ ഗവേഷകനുമായ കെ.കെ മാരാര്‍ പറഞ്ഞു. കേരള ചരിത്രത്തിലേക്കുള്ള അന്വേഷണം എന്ന ത്രിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന സഹപ്രവര്‍ത്തകന്‍ ശശി മാഷിന്റെ ബഹുമാനാര്‍ത്ഥം സംഘടിപ്പിക്കുന്ന ‘കേരളചരിത്രത്തിലേക്ക് ഒരന്വേഷണം’ എന്ന തലക്കെട്ടോട് കൂടിയ സെമിനാര്‍ കേരളചരിത്രത്തിന്റെ വിവിധങ്ങളായ ഗവേഷണ മേഖലകളിലേക്കുള്ള അന്വേഷണമാണ്. തുടര്‍ന്ന് വിവിധ ടെക്‌നിക്കല്‍ സമ്മേളനങ്ങളില്‍ ഡോ. പി.വി മിനി, ഡോ. അബ്ദുല്‍ റസാഖ്, ഡോ. കെ.പി രാജേഷ്, ഡോ . കെ. എസ് മാധവന്‍, ഡോ. കെ പി രവി , ഡോ. സോണിയ ഇപ, രദീന, ഡോ. ശ്രീജിത്ത് ഇ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *