ഒരു പിറന്നാളിന്റെ ഓര്‍മ; കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മവാര്‍ഷികം മെയ് 28ന്

ഒരു പിറന്നാളിന്റെ ഓര്‍മ; കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ ജന്മവാര്‍ഷികം മെയ് 28ന്

തിരുവനന്തപുരം: കഥകളിയിലെ സവ്യസാചി ആയിരുന്ന കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99ാം ജന്മവാര്‍ഷികം ധന്യമായ ഒരു പിറന്നാളിന്റെ ഓര്‍മ 2023 മെയ് 28ാം തിയതി വാഴേങ്കട കുഞ്ചുനായര്‍ ട്രുസ്ടിന്റെ സഹകരണത്തോടെ കലാസാഗര്‍ ആഘോഷിക്കുന്നു. ആ പരമാചാര്യന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി കലാസാഗര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശം കലാസ്വാദകരില്‍നിന്ന് ക്ഷണിക്കുന്നു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗര്‍ പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.

40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തില്‍ സ്ഥിരതാമസമാക്കിയ കലാകാരന്മാരും ആയിരിക്കണം. ഏപ്രില്‍ 28ന് മുന്‍പായി നാമനിര്‍ദ്ദേശം സെക്രട്ടറി, കലാസാഗര്‍, കവളപ്പാറ, ഷൊര്‍ണൂര്‍ 679523 എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. 2023 മെയ് 28ാം തിയതി പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *